പ്രവാസിയുടെ ആദ്യപാഠം
Aadhya Paadam 01
എല്ലാവർക്കും നമസ്കാരം…
ഇത് എത്രത്തോളം നിങ്ങൾ ഉൾക്കൊള്ളും എന്നറിയില്ല. എങ്കിലും എൻറെ ജീവിതത്തിലെ ചില അനുഭവങ്ങൾ ഞാൻ ഇവിടെ പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു.
ഞാൻ സുനിൽ. പത്തനംതിട്ട ജില്ലയിലാണ് എൻറെ വീട്. ഇപ്പോൾ ഒരു പ്രവാസിയാണ്. ഇത് എങ്ങനെ തുടങ്ങണം എന്ന് ഒരു പിടിയും കിട്ടുന്നില്ല.
ഓക്കേ… കാര്യത്തിലേക്കു വരാം. ഒരു ഗ്രാമ പ്രദേശത്താണ് എൻറെ വീട്. ചുറ്റും അയൽക്കാരും പുഴയും പച്ചപ്പും ഒക്കെ ഉള്ള ഒരു ചെറിയ ഗ്രാമ പ്രദേശം. ഒരു വിധം ഇടത്തരം കുടുംബത്തിലെ മൂത്ത ആളാണ് ഞാൻ. അച്ഛന് വടക്കേ ഇന്ത്യയിൽ ആയിരുന്നു ജോലി.
അമ്മയും അവിടെ തന്നെ. ഞാൻ അച്ഛൻറെ വീട്ടിൽ നിന്നാണ് എൻറെ സ്കൂൾ പഠനം നടത്തിയത്. നീല നിക്കറും വെള്ള ഷർട്ടും ഇട്ടു തിങ്കൾ മുതൽ വെള്ളി വരെ ഉള്ള സ്കൂൾ യാത്ര. നടന്നാണ് പോകുന്നത്. ഞങ്ങടെ വീടിനടുത്തുള്ള എല്ലാ അയല്പക്കക്കാർക്കും ഞങ്ങളുടെ വീടുമായി നല്ല അടുപ്പം ആണ്.
1995 – 2000 ആ കാലയളവിൽ ആണ് ഞാൻ പറയാൻ പോകുന്ന സംഭവം നടക്കുന്നത്. ഞാൻ പഠിക്കുന്ന കാലം. എൻറെ ചെറുപ്പം മുതലേ അച്ഛൻറെ അച്ഛനും, അമ്മയ്ക്കും സഹായത്തിനു എപ്പോളും ആരെങ്കിലും അയൽപക്കത്തുള്ള ചേച്ചിമാരോ, അവരുടെ അമ്മമാരോ ഉണ്ടാവും. ഞാൻ ഈ പറയുന്ന കാലയളവിൽ സിനിചേച്ചിയാണ് എൻറെ വീട്ടിൽ ഉണ്ടായിരുന്നത്.