പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
അച്ഛനതും പറഞ്ഞ് ഒന്ന് നെടുവീർപ്പിട്ടു.
“നിന്റെ പിടിവാശിയും എടുത്തു ചാട്ടവും ഒന്നു കുറയ്ക്കുന്നത് നല്ലതാണ്. നിനക്കറിയോ ഇവളെ ഇവളുടെ അച്ഛൻ തല്ലി.. അത് മാത്രമല്ല.. നീ റൈഡിനെന്നും പറഞ്ഞ് പോയതിന് പിന്നാലെ എവിടുന്നോ നമ്പർ സങ്കടിപ്പിച്ചാണ് ഇവൾ നിന്റെ അച്ഛനെ വിളിച്ചത്. അതും കരച്ചിലായിരുന്നു. ”
അമ്മ അത്രയും പറഞ്ഞ് അവളുടെ മുഖത്ത് നോക്കി. ഞാനും അപ്പോഴാണ് ശ്രദ്ധിച്ചത് അവളുടെ മുഖത്ത് അടികൊണ്ട ചെറിയ പാടുണ്ട്.
ഞാൻ കാരണം പാവത്തിന് തല്ലുവാങ്ങേണ്ടിവന്നു.
അപ്പോഴേക്കും അബു അവിടെ വന്നു
“
മച്ചാനെ മച്ചാൻ എന്താ കാണിച്ചേ ഒന്നു പതുക്കെ പോയിക്കൂടായിരുന്നോ , എന്തോ ഭാഗ്യം ആ കാറ്കാരൻ വിളിച്ച തെറിക്ക് ഒരു കയ്യും കണക്കുമില്ല. ”
“എടാ എന്റെ ബൈക്ക് ”
ഞാൻ അവനോട് തിരക്കി.
“ബൈക്കിന് ചെറിയ പണിയേ ഉള്ളൂ പക്ഷെ ആ കാറ് ഒരു കോലമായി.. നീ ഇടിച്ചതിൽ വലിയ പ്രശ്നമുണ്ടായില്ല പക്ഷെ അതോടിച്ചവന്റെ ബാലൻസ് തെറ്റി നേരെ കൊണ്ട് അടുത്ത് നിന്ന പോസ്റ്റിൽ കേറ്റി കാറിന്റെ ഫ്രണ്ട് തപിടുപൊടി .എന്തോ ഭാഗ്യത്തിന് ആ കാറ് ഓടിച്ചിരുന്നവന് ഒന്നും പറ്റീല്ല”
അതും പറഞ്ഞ് അവൻ അച്ഛനെ നോക്കി.
“അവർ കേസാക്കുമോ സാറെ ”
അവൻ അച്ഛനോട് ചോദിച്ചു.
“അത് ഞാൻ നോക്കിക്കൊള്ളാം ” .
അച്ഛൻ ഉടൻ തന്നെ മറുപടിയും കെടുത്തു.