പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
“ഞാൻ കാരണം ശരീരത്തിനും മനസ്സിനും വേദന അനുഭവിക്കേണ്ടിവന്നു അല്ലേ ”
അവൾ അതും പറഞ്ഞ് കരയാൻ തുടങ്ങി.
ഞാൻ വലതു കൈ കൊണ്ട് അവളെ വലിച്ച് നെഞ്ചിലിട്ട് ഒരു ഉമ്മ നെറ്റിയിൽ കൊടുത്തു.
അവളുടെ സങ്കടം മുഴുവൻ മാറി മുഖം നാണം കൊണ്ട് തുടുത്തു.
“ആ എട്ടാ ഞാൻ ഏട്ടന്റെ ഷോറൂമിൽ ഇന്റർവ്യൂന് വന്നത് എന്റെ അച്ഛൻ പറഞ്ഞിട്ടാണ്. ഏട്ടന്റെ അച്ഛനാണ് എന്റെ അച്ഛനോട് ഈ കാര്യം പറഞ്ഞത് “ “
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“അതെനിക്ക് നിന്നെ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ മനസ്സിലായി. എന്റെ അച്ഛൻ ഇങ്ങനെയാണ്.. എന്റെ ജീവിതത്തിൽ ഞാനാഗ്രഹിക്കുന്ന കാര്യം ഞാൻ പറയാതെ തന്നെ നടത്തിത്തരും.. പക്ഷെ അതിന് മുമ്പ് എന്നെ ഇട്ട് ടെൻഷനടിപ്പിക്കും.. എന്റെ മുഖത്തെ സന്തോഷം കാണാൻ വേണ്ടി . ”
കുറച്ചു കഴിഞ്ഞപ്പോൾ എന്നെ വാർഡിലേക്ക് മാറ്റി.
അവിടെ അച്ഛനും അമ്മയും കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അനുപമയെ അകത്തു കയറ്റാനാണ് അമ്മ പിണങ്ങി ഇറങ്ങി പോയതെന്ന് എനിക്ക് മനസ്സിലായി.
“നിന്റെ പിണക്കം മാറിയോ ”
എന്നെ കണ്ടതോടെ അച്ഛൻ ചോദിച്ചു.
ഞാൻ ഒരു പുഞ്ചിരിയാണ് അച്ഛന് മറുപടിയായി കൊടുത്തത്.
“വേദനയുണ്ടോ ടാ ”
“ഇല്ലച്ഛാ നല്ല സുഖം ,പിന്നെ കയ്യും കാലും ഒടിഞ്ഞാൽ വേദന ഇല്ലാതിരിക്കോ ? ”
“ആ കുറച്ചു ദിവസമെങ്കിലും അടങ്ങി ഒതുങ്ങി കിടക്കുമല്ലോ കൂടുതലെന്നും പറ്റാത്തത് ദൈവ കൃപ. ”