പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
എന്റെ ചിരി കണ്ട് അവളും ഒന്ന് പുഞ്ചിരിച്ചു.
“എട്ടാ എന്തിനാ അന്ന് ആ പെൺകൊച്ചിനെ അടിച്ചത്. ”
“ആരെ ”
“അന്ന് പഠിച്ചു കൊണ്ടിരുന്നപ്പോൾ, അച്ഛൻ പറഞ്ഞ കാര്യം ” .
അനുപമ ആകാംഷയോടെ എന്നോട് ചോദിച്ചു.
“ഓ അതൊ . +1 ന് ക്ലാസ്സിലെ എല്ലാ പയ്യന്മാരും അവളുടെ പുറകേ ആയിരുന്നു. ഞാനവളെ മൈന്റ് പോലും ചെയ്തില്ല. അതിന് അവളെ എനിക്ക് ഇഷ്ടമാണെന്നും ഞാൻ അവളുടെ പുറകെ നടക്കുകയാണെന്നുമൊക്കെ അവൾ വെറുതേ പറഞ്ഞുനടന്നു.
അതെനിക്ക് സഹിച്ചില്ല. എന്നെ കൂട്ടുകാർ കളിയാക്കിയപ്പോൾ അവൾക്കിട്ട് ഞാനൊന്ന് പൊട്ടിച്ചു.”
ഞാനിതു പറഞ്ഞു തീർന്നതും പൊട്ടിചിരിക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്.
“ഏട്ടന് എന്നെ ഇഷ്ടമല്ലേ ? ”
അവൾ ഒരു ആകാംഷയോടെ ചോദിച്ചു.
“ഇഷ്ടമാണ് ! താൻ അന്ന് എന്നെ അടിച്ചപ്പോൾ കൂടെ കയറിയതാണ് ആ ഇഷ്ടം.. അല്ല പ്രണയം.. പക്ഷെ ഞാൻ തന്നെ തെറ്റിദ്ധരിച്ചു. തന്റെ മുഴുവൻ വാക്കുകളും കേൾക്കാൻ ഞാൻ നിന്നില്ല കാരണം നിനക്ക് ആരോടൊ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ തളർന്നുപോയി. താൻ പറയാൻ വന്ന ബാക്കി കാര്യങ്ങൾ എനിക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല അതിനാലാണ് ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങിയതും.
തന്റെ ആ വാക്കുകൾ തന്നെയാണ് എന്റെ ബൈക്കിന്റെ നിയന്ത്രണം തെറ്റിച്ചതും. ”
ഞാനത് പറഞ്ഞ് തീർന്നതും നിറകണ്ണുകളോടെ നിൽക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്.