പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
“അനുപമ ”
പിന്നെ അവൻ മോളെ തിരിച്ച് അടിച്ചോ?”
“ഇല്ല സർ ”
“അങ്ങനെ വരാൻ വഴിയില്ലല്ലോ! വഴക്ക് പറഞ്ഞോ ?
“ഇല്ല ”
“അപ്പൊ അവന് മോളെ നല്ലതുപോലെ ബോധിച്ചു എന്നർത്ഥം ”
“എന്താ സർ ഒന്നും മനസ്സിലാകുന്നില്ല. ”
“അല്ല മോളെ അവന്റേത് നല്ല ചൂടൻ സ്വഭാവമാണ് , ഉടൻ പ്രതികരിക്കും…
+1 ന് പഠിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ ക്ലാസ്സിലെ ഒരു പെൺകൊച്ച് അവനെക്കുറിച്ച് എന്തൊ മോശമായി പറഞ്ഞതിന് അവൻ ആ കൊച്ചിന്റെ കരണം അടിച്ച് പൊളിച്ചിട്ടുണ്ട്.
അതിന്റെ പേരിൽ പിന്നെ അവനെ ആ സ്കൂളിന്ന് സസ്പെൻഷനൊക്കെ കൊടുത്തു. ആ അവൻ, തന്റെ കരണത്ത് അടി കിട്ടിയിട്ട് വഴക്കുപോലും മോളോടെ പറഞ്ഞില്ലെങ്കിൽ മോളെ അവന് ഇഷ്ടമാണെന്ന് അർത്ഥം. ”
“സർ സാറിന്റെ മോന്റെ നമ്പർ ഒന്നു തരുമോ ഒന്നു വിളിച്ച് സോറി പറയാൻ ആണ് .”
അതിനെന്താ തരാം. 98….. ”
“മോളുടെ അഡ്രസ് ഒന്നു പറഞ്ഞേ”
“എന്തിനാ സർ “
“അത് വഴിയേ മനസ്സിലാകും. ”
അനുപമ എന്നോട് അന്നു നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാനൊരു പൊട്ടനെപ്പോലെ കേട്ടിരുന്നു അവസാനം പൊട്ടി ചിരിച്ചു.
“എന്താ ചിരിക്കുന്നേ. ”
അനുപമ എന്റെ പെട്ടെന്നുള്ള റിയാക്ഷൻ കണ്ടതോടെ ചോദിച്ചു.
“അല്ല ഇന്നലെ ഞാൻ ഒരു 5 മിനിട്ട് കൂടെ വെയിറ്റ് ചെയ്തിരുന്നേൽ ഇന്ന് ഇവിടെ കിടക്കണ്ടായിരുന്നല്ലോ എന്നാലോചിച്ചിട്ട് ചിരിച്ചു പോയതാ”