പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
ശരീരത്തിൽ കുളിര് കോരുന്ന അനുഭൂതി ,ഞാൻ പതിയെ കണ്ണു തുറന്നു.. മുൻപിൽ വെള്ള വസ്ത്രം ദരിച്ച ഒരു മാലാഖ നിൽക്കുന്നു.
“ഞാൻ മരിച്ചോ?”
ഞാൻ ആ മാലാഖയോട് ചോദിച്ചു
‘“ഈ സ്പീഡിൽ ബൈക്ക് ഇനിയും ഓടിച്ചാൽ ചിലപ്പോൾ മരിക്കും. എടാ പൊട്ടാ ഇത് ICU ആണ്, ഞാൻ നിന്റെ അമ്മയാണ് .”
അപ്പോഴാണ് ഞാൻ പൂർണ്ണമായും സ്വബോധത്തിലെത്തിയത് .ICU ആയതു കൊണ്ട് ഇൻഫക്ഷൻ ആകാതിരിക്കാനുള്ള അവരുടെ വെളുത്ത ഡ്രസ്സാണ് അമ്മ ഇട്ടിരിക്കുന്നത്.
ഞാൻ ചുറ്റും നോക്കി. എന്റെ ഇടത്തെ കാലിലും ഇടത്തെ കയ്യിലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.
“എന്തുപറ്റി എനിക്ക് ”
ഞാൻ അൽപം പേടിയോടെ അമ്മയോട് ചോദിച്ചു.
“എന്റെ പുന്നാര മോന്റെ ഇടത്തെ കയ്യും കാലും ഒടിഞ്ഞു. ദൈവ ഭാഗ്യത്തിന് വേറൊന്നും പറ്റിയില്ല. ഇനി കുറച്ച് ദിവസം അടങ്ങി ഒതുങ്ങി ഒരിടത്ത് കിടക്കുമല്ലോ?”
വിഷമത്തോടെയാണെങ്കിലും അമ്മ അത്രയും പറഞ്ഞു. അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“അച്ഛൻ ”
ഞാൻ അമ്മയോട് തിരക്കി.
“പുറത്തുണ്ട് ” .
“എന്നാലും ഇതെങ്ങനെ പറ്റി ”
ഞാൻ സ്വയം ചോദിച്ചു. പക്ഷെ അത് ഉറക്കെ ആയിപ്പോയി.
“കണ്ട പെണ്ണുങ്ങളെയും മനസ്സിൽ വിചാരിച്ച് വണ്ടി ഓടിച്ചാൽ ഇതല്ല ഇതിലപ്പുറം പറ്റും. ”
അമ്മ ഇത് പറഞ്ഞപ്പോൾ ഞാനാകെ ചമ്മിപ്പോയി.
“നിന്റെ അച്ഛൻ പറഞ്ഞതല്ലേ നിന്റടുത്ത്.. പോകണ്ടാന്ന് , പക്ഷെ നീ കേട്ടില്ല.. നിന്റെ പിടിവാശി.. നീ ഇവിടെ ഒറ്റയ്ക്ക് കിടന്നാൽ മതി. ”
One Response