പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
“എടാ രാഹുലേ ഡോറ് തുറക്ക് . “
അച്ഛൻ ഡോറിൽ തട്ടി വിളിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ എണീറ്റ് ഡോറ് തുറന്നു.
“എന്താ അച്ഛാ ! ”
ഞാൻ കാര്യം തിരക്കി.
“എടാ നിന്നെ കാണാൻ അബു വന്നിട്ടുണ്ട് നിന്നെ വിളിച്ചിട്ട് മൊബൈൽ സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞെന്ന് . അവൻ താഴെ ഉണ്ട് , നീ ഒന്ന് വാ ”
അത്രയും പറഞ്ഞ് അച്ഛൻ താഴേക്ക് പോയി.
“അവൻ റൈഡിന് പോയില്ലേ ”
ഞാൻ സ്വയം ചിന്തിച്ചു.
ഞാൻ താഴേക്ക് ചെന്നു .അവൻ എന്നെയും കാത്ത് താഴെ ഇരുപ്പുണ്ട്.
“നീ റൈഡിന് പോകുന്നൂന്ന് പറഞ്ഞിട്ട് പോയില്ലേ ”
ഞാൻ തിരക്കി.
“ഇല്ല . പുതിയ പിള്ളേരാ, കൂടെ മുൻപ് പോയിട്ടുള്ള രണ്ട് പേരെങ്കിലും വേണം.. ഗണേഷ് വരാമെന്ന് പറഞ്ഞതാ.. പക്ഷെ അവന് വേറെ എന്തോ പ്രോഗ്രാമുണ്ടെന്ന്..നിനക്ക് വരാൻ പറ്റുമോ, എങ്കിൽ ഇന്ന് നൈറ്റ് ഇറങ്ങാം.
ഞാനൊന്ന് അലോചിച്ചു, എന്തായാലും കുറച്ചു ദിവസം ഇവിടെ നിന്ന് മാറിനിൽക്കുന്നതാണ് മനസ്സിന് നല്ലത്.
“ഞാൻ വരാം ” ഞാൻ അവനോട് പറഞ്ഞു.
“എങ്കിൽ വൈകിട്ട് ക്ലബിൽ വന്നാൽ മതി ”
അബു അതും പറഞ്ഞ് ഇറങ്ങി.
“നീ എങ്ങോട്ടാ ”
ഇതെല്ലാം കേട്ടു നിന്ന അച്ഛനാണ് കാര്യം തിരക്കിയത്.
“ഞാൻ!”
“ഞാനെല്ലാം കേട്ടു ഇപ്പൊ തന്നെ പോണോ മോനോ ?”
അച്ഛൻ എന്നോട് ചോദിച്ചു.
‘ആ ഞാൻ വൈകുന്നേരം പോകും”
“എടാ മനസ്സ് വേദനിച്ചിരിക്കുമ്പോൾ നീ ഒരിടത്തും പോകണ്ട ”
One Response