പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
കാമം – പക്ഷെ അവൾക്ക് ഭാവ വ്യത്യാസമൊന്നുമില്ല.
ഞാൻ ഒരു കപ്പ് ചായ എടുത്തു. ഞാൻ കിളിപോയ അവസ്തയിൽ ഇരിക്കുകയാണ്.
കുറച്ച് കഴിഞ്ഞപ്പോൾ അവൾ അകത്തു കയറിപോയി.
ഞാൻ അച്ഛന്റെ മുഖത്തു നോക്കി, കക്ഷിയുടെ മുഖത്ത് ഒരു ഇളിച്ച ചിരിയുണ്ട്.
“എനിക്കിട്ട് പണിതതാണല്ലേ ”
ഞാൻ അച്ഛന്റെ ചെവിയിൽ പതുക്കെ ചോദിച്ചു.
“മോനെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അവൾ അകത്തുണ്ട് .”
അനുപമയുടെ അച്ഛനതു പറഞ്ഞതും എന്റെ അച്ഛൻ ഉന്തിത്തള്ളി അകത്തു വിട്ടു.
ഞാൻ അകത്തു കയറിയപ്പോഴാണ് വീട് തീരെ ചെറുതല്ല എന്നു മനസ്സിലായത്
മുന്നോട്ട് പോയപ്പോൾ ഒരു മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് ഞാൻ കണ്ടു.
അകത്ത് കയറിയപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്.
“അനൂ ” ഞാൻ അവളെ വിളിച്ചു.
“സോറി ചേട്ടാ ! എനിക്ക് ഒരാളെ ഇഷ്ടമാണ്.”
എന്ന മറുപടിയാണ് അവളിൽ നിന്ന് എനിക്ക് കിട്ടിയത്.
അവൾ എന്നെ നോക്കാതെ പുറത്തേക്ക് നോക്കിയാണ് ഇത് പറഞ്ഞതും .
എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി. എന്റെ ശരീരം മുഴുവൻ തളർന്ന അവസ്ഥയായി. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ അവളെ മുൻപേ തന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന്.
ഞാൻ ഒരു നിമിഷം ചുമരിൽ ചാരി നിന്നു . എനിക്ക് പിന്നെ അവിടെ നിൽക്കാൻ സാധിച്ചില്ല. ശരീരത്തിൽ നിന്ന് എന്തോ മുറിച്ചെടുത്ത വേദന അനുഭവപ്പെട്ടു.
അവൾ എന്തോ പറയാനൊരുങ്ങി.
എനിക്കത് കേൾക്കാനുള്ള ശക്തി ഇല്ലായിരുന്നു.
ഞാൻ തിരിച്ച് നടന്നു.
“എന്താടാ എന്തു പറ്റി ?”
എന്റെ വാടിയ മുഖം കണ്ട് അച്ഛൻ തിരക്കി.
“ഒന്നുമില്ല പോകാം ” എന്നും പറഞ്ഞ് ഞാൻ പുറത്തിറങ്ങി വണ്ടിയിൽ കയറി.
എന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം മനസ്സിലാക്കിയാകാം അച്ഛനും അമ്മയും പുറകേ വന്ന് ജീപ്പിൽ കയറി.
അവളുടെ അച്ഛനും അമ്മയും എന്താണെന്നറിയാതെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.
“എന്ത് പറ്റി , അവൾ എന്തു പറഞ്ഞു ?”
അച്ഛൻ ജീപ്പിൽ കയറിയപാടെ ചോദിച്ചു.
“അവൾക്ക് ആരെയോ ഇഷ്ടമാണെന്ന് ”
ഞാൻ പതിയെ പറഞ്ഞു.
“ആ പോട്ടെ ഞാൻ അവളുടെ അച്ഛനോട് മാത്രമാണ് വിവാഹകാര്യം സംസാരിച്ചത്. അവളോട് കൂടെ ചോദിക്കേണ്ടതായിരുന്നു. എന്റെ തെറ്റാണ്. ആ വണ്ടിയെട് പോകാം ”
അച്ഛനത്രയും പറഞ്ഞ് മൂഖമായി ഇരുന്നു.
ഞാൻ ജീപ്പ് വീട്ടിലേക്ക് വിട്ടു.
ഇതിനിടയ്ക്ക് ആരും ഒന്നും സംസാരിച്ചില്ല.
ഇടയ്ക്ക് എന്റെ മൊബൈൽ റിംഗ് ചെയ്തു നോക്കിയപ്പോൾ അനുപമയാണ് ഞാൻ കോൾ കട്ട് ചെയ്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
ഞാൻ വീട്ടിലെത്തി നേരെ റൂമിൽ കയറി റൂം ലോക്ക് ചെയ്തു.
മനസ്സിന് വല്ലാത്ത വിഷമം തോന്നി പക്ഷെ കരഞ്ഞില്ല.
ആദ്യമായി ഇഷ്ടപ്പെട്ട പെണ്ണിന് വേറെ പ്രേമമുണ്ടെന്നുള്ള ആ സങ്കടമാകാം എന്നെ തളർത്തിയത് എന്ന വിശ്വാസത്തിൽ ബഡിൽ കിടന്ന ഞാൻ അറിയാതെ ഉറങ്ങിപ്പോയി.
“എടാ രാഹുലേ ഡോറ് തുറക്ക് . “
അച്ഛൻ ഡോറിൽ തട്ടി വിളിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ എണീറ്റ് ഡോറ് തുറന്നു.
“എന്താ അച്ഛാ ! ”
ഞാൻ കാര്യം തിരക്കി.
“എടാ നിന്നെ കാണാൻ അബു വന്നിട്ടുണ്ട് നിന്നെ വിളിച്ചിട്ട് മൊബൈൽ സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞെന്ന് . അവൻ താഴെ ഉണ്ട് , നീ ഒന്ന് വാ ”
അത്രയും പറഞ്ഞ് അച്ഛൻ താഴേക്ക് പോയി.
“അവൻ റൈഡിന് പോയില്ലേ ”
ഞാൻ സ്വയം ചിന്തിച്ചു.
ഞാൻ താഴേക്ക് ചെന്നു .അവൻ എന്നെയും കാത്ത് താഴെ ഇരുപ്പുണ്ട്.
“നീ റൈഡിന് പോകുന്നൂന്ന് പറഞ്ഞിട്ട് പോയില്ലേ ”
ഞാൻ തിരക്കി.
“ഇല്ല . പുതിയ പിള്ളേരാ, കൂടെ മുൻപ് പോയിട്ടുള്ള രണ്ട് പേരെങ്കിലും വേണം.. ഗണേഷ് വരാമെന്ന് പറഞ്ഞതാ.. പക്ഷെ അവന് വേറെ എന്തോ പ്രോഗ്രാമുണ്ടെന്ന്..നിനക്ക് വരാൻ പറ്റുമോ, എങ്കിൽ ഇന്ന് നൈറ്റ് ഇറങ്ങാം.
ഞാനൊന്ന് അലോചിച്ചു, എന്തായാലും കുറച്ചു ദിവസം ഇവിടെ നിന്ന് മാറിനിൽക്കുന്നതാണ് മനസ്സിന് നല്ലത്.
“ഞാൻ വരാം ” ഞാൻ അവനോട് പറഞ്ഞു.
“എങ്കിൽ വൈകിട്ട് ക്ലബിൽ വന്നാൽ മതി ”
അബു അതും പറഞ്ഞ് ഇറങ്ങി.
“നീ എങ്ങോട്ടാ ”
ഇതെല്ലാം കേട്ടു നിന്ന അച്ഛനാണ് കാര്യം തിരക്കിയത്.
“ഞാൻ!”
“ഞാനെല്ലാം കേട്ടു ഇപ്പൊ തന്നെ പോണോ മോനോ ?”
അച്ഛൻ എന്നോട് ചോദിച്ചു.
‘ആ ഞാൻ വൈകുന്നേരം പോകും”
“എടാ മനസ്സ് വേദനിച്ചിരിക്കുമ്പോൾ നീ ഒരിടത്തും പോകണ്ട ”
അച്ഛൻ അപേക്ഷ ഭാവത്തിൽ പറഞ്ഞു.
“എന്റെ മനസ്സിന് കുഴപ്പമൊന്നുമില്ല. എനിക്ക് കുറച്ച് ദിവസം മാറി നിൽക്കണം.. ഞാൻ പോകും. ”
ഞാൻ ഒരു വാശിയോടെ പറഞ്ഞു.
“എങ്കിൽ നിന്റെ ഇഷ്ടം പോലെ നടക്കട്ടെ ”
ഞാൻ റൂമിൽ പോയി ഡ്രസ് പാക്ക് ചെയ്തു.
വൈകുന്നേരമായപ്പോൾ ബാഗുമെടുത്ത് ഞാൻ ഇറങ്ങി. മൊബൈൽ ഇപ്പോഴും സ്വിച്ച് ഓഫാണ്. ഞാൻ അങ്ങനെ തന്നെ മൊബൈൽ ബാഗിലിട്ടു.
പോർച്ചിൽ നിന്ന് ഹിമാലയൻ റോക്ക് ബൈക്കുമെടുത്ത് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങി.
ഇതുപോലുള്ള ദൂരെത്രയ്ക്ക് ഈ ബൈക്കാണ് ഞാൻ കൊണ്ടുപോകുന്നത് .
“സൂക്ഷിച്ച് പോണേ മോനേ ”
ബൈക്കിൽ കയറിയപ്പോൾ അമ്മ എന്നോട് പറഞ്ഞു.
“ശരി”
ഞാനതും പറഞ്ഞ് അവിടുന്ന് തിരിച്ചു.
നേരെ ക്ലബിലേക്ക് പോയി.
അവർ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു .
ഞങ്ങൾ അവിടുന്ന് ഇറങ്ങി നേരെ നാഷണൽ ഹൈവേയിൽ കയറി. അത്യാവശ്യം നല്ല സ്പീഡിലാണ് പോകുന്നത്. എന്നെയും അബുവിനെയും ചേർത്ത് ഏഴ് പേരുണ്ട്. ഏഴ് ബൈക്കുളിലായാണ് പോകുന്നതും.
നേരം ഇരുട്ടി തുടങ്ങിയിരുന്നു. റോഡിൽ അങ്ങിങ്ങായി സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം വന്ന് തുടങ്ങി.
പെട്ടെന്ന് എന്റെ മനസ്സിൽ അവളുടെ ചിരി വന്നു നിറഞ്ഞു, ഒപ്പം അവൾ എന്നോട് അവസാനം പറഞ്ഞ ആ വാക്കുകളും.
ഞാനറിയാതെ തന്നെ എന്റെ ബൈക്കിന്റെ സ്പീഡ് കൂടി . കണ്ണിൽ ഇരുട്ട് കയറി ബൈക്ക് അത് എവിടയൊ ഇടിച്ചു
, എന്റെ ബോധം മങ്ങി.
ശരീരത്തിൽ കുളിര് കോരുന്ന അനുഭൂതി ,ഞാൻ പതിയെ കണ്ണു തുറന്നു.. മുൻപിൽ വെള്ള വസ്ത്രം ദരിച്ച ഒരു മാലാഖ നിൽക്കുന്നു.
“ഞാൻ മരിച്ചോ?”
ഞാൻ ആ മാലാഖയോട് ചോദിച്ചു
‘“ഈ സ്പീഡിൽ ബൈക്ക് ഇനിയും ഓടിച്ചാൽ ചിലപ്പോൾ മരിക്കും. എടാ പൊട്ടാ ഇത് ICU ആണ്, ഞാൻ നിന്റെ അമ്മയാണ് .”
അപ്പോഴാണ് ഞാൻ പൂർണ്ണമായും സ്വബോധത്തിലെത്തിയത് .ICU ആയതു കൊണ്ട് ഇൻഫക്ഷൻ ആകാതിരിക്കാനുള്ള അവരുടെ വെളുത്ത ഡ്രസ്സാണ് അമ്മ ഇട്ടിരിക്കുന്നത്.
ഞാൻ ചുറ്റും നോക്കി. എന്റെ ഇടത്തെ കാലിലും ഇടത്തെ കയ്യിലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.
“എന്തുപറ്റി എനിക്ക് ”
ഞാൻ അൽപം പേടിയോടെ അമ്മയോട് ചോദിച്ചു.
“എന്റെ പുന്നാര മോന്റെ ഇടത്തെ കയ്യും കാലും ഒടിഞ്ഞു. ദൈവ ഭാഗ്യത്തിന് വേറൊന്നും പറ്റിയില്ല. ഇനി കുറച്ച് ദിവസം അടങ്ങി ഒതുങ്ങി ഒരിടത്ത് കിടക്കുമല്ലോ?”
വിഷമത്തോടെയാണെങ്കിലും അമ്മ അത്രയും പറഞ്ഞു. അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“അച്ഛൻ ”
ഞാൻ അമ്മയോട് തിരക്കി.
“പുറത്തുണ്ട് ” .
“എന്നാലും ഇതെങ്ങനെ പറ്റി ”
ഞാൻ സ്വയം ചോദിച്ചു. പക്ഷെ അത് ഉറക്കെ ആയിപ്പോയി.
“കണ്ട പെണ്ണുങ്ങളെയും മനസ്സിൽ വിചാരിച്ച് വണ്ടി ഓടിച്ചാൽ ഇതല്ല ഇതിലപ്പുറം പറ്റും. ”
അമ്മ ഇത് പറഞ്ഞപ്പോൾ ഞാനാകെ ചമ്മിപ്പോയി.
“നിന്റെ അച്ഛൻ പറഞ്ഞതല്ലേ നിന്റടുത്ത്.. പോകണ്ടാന്ന് , പക്ഷെ നീ കേട്ടില്ല.. നിന്റെ പിടിവാശി.. നീ ഇവിടെ ഒറ്റയ്ക്ക് കിടന്നാൽ മതി. ”
അമ്മ അതും പറഞ്ഞ് പുറത്തേക്ക് പോയി.
” അമ്മയ്ക്ക് ഇതെന്തു പറ്റി ”
ഞാൻ സ്വയം ആലോചിച്ചു.
“ഇനി ഇവിടെ കിടന്ന് ഒറ്റയ്ക്ക് ബോറടിച്ച് മരിക്കേണ്ടിവരും .”
ഞാനങ്ങനെ സ്വയം ചിന്തിച്ചു കിടന്നപ്പോൾ ഒരാൾ അമ്മ ഇട്ടിരുന്ന അതേ പോലുള്ള ഡ്രസ് ഇട്ട്കൊണ്ട് അകത്തു വന്നു.
ആ അളിനെ കണ്ട് ഞാൻ ഞെട്ടി , അനുപമ.
അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു.
അവൾ എന്റെ അടുത്തു വന്നു.
“ചേട്ടന്റെ ഈ കവിളിലല്ലേ ഞാൻ തല്ലിയത്”
അവൾ അതും പറഞ്ഞ് ഒരു ചുടു ചുംബനം എന്റെ ഇടത്തെ കവിളിൽ തന്നു.
ഞാനൊന്ന് ഞെട്ടി.
ഞാൻ സ്വപ്നം കണ്ട അതേ രംഗം
‘“നീ എന്താ എന്നെ ഉമ്മ വയ്ക്കുന്നേ.. അത് നിന്റെ മറ്റവന് കൊടുത്താൽ മതി ”
ഞാനൽപം ദേഷ്യത്തിൽ പറഞ്ഞു.
“മറ്റവന് തന്നെയാ ഉമ്മം കൊടുത്തത് ”
അവളുടെ ആ ഉത്തരം കേട്ട് ഞാനൊന്ന് ഞെട്ടി.
“നീ എന്താ പറഞ്ഞേ ”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു..
‘“മറ്റവന് തന്നെയാ ഉമ്മം കൊടുത്തതെന്ന് . ”
“നിനക്ക് ആരെയോ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ! ”
ഞാൻ പറഞ്ഞു നിർത്തി.
“ഒരു കാര്യം മുഴുവൻ കേട്ടിട്ടു വേണം തീരുമാനം എടുക്കാൻ. ഞാൻ ആദ്യം സോറി ചേട്ടാ എന്നു പറഞ്ഞു.. അത് മാളിൽ വച്ച് തല്ലിയതിന് സോറി പറയാൻ പറ്റാത്തതു കൊണ്ട് പറഞ്ഞതാണ്. പിന്നീട് എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞത് ശരിയാണ്.. പക്ഷെ അതാരാണെന്ന് പറയുന്നതിനു മുൻപേ അവിടെ നിന്നു പോകാൻ ആരെങ്കിലും പറഞ്ഞോ ? വിളിച്ചിട്ട് ഫോണും എടുത്തില്ല.. പിന്നീട് സ്വിച്ച്ഓഫും.. പിന്നെ അറിയുന്നു ആക്സിഡന്റായി ആശുപത്രിയിലാണെന്ന് .”
ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ നിറഞ്ഞ കണ്ണുകൾ ഒഴുകി തുടങ്ങിയിരുന്നു. [ തുടരും ]
One Response