പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
“എങ്ങോട്ടാ.. എവിടെയാ സ്ഥലം . ”
ഞാൻ തിരക്കി.
“നീ വണ്ടിയെട്.. ഞാൻ വഴി പറഞ്ഞ് തരാം, മോന് ഇടതും വലതുമൊക്കെ അറിയാമല്ലോ അല്ലേ ”
അച്ഛനത് പറഞ്ഞ് ഒന്ന് ആക്കി ചിരിച്ചു.
അങ്ങനെ ജീപ്പ് സിറ്റിയിൽ നിന്നും മാറി ഒരു സാധാ ഗ്രാമപ്രദേശത്തേക്ക് നീങ്ങി.
ഒരു റോഡും രണ്ടുവശം മുഴുവൻ വയലും, കാണാൻ സൗന്ദര്യമേറിയ സ്ഥലം.
“നല്ല സ്ഥലം ” എന്റെ നാവിൽ നിന്ന് അറിയാതെ വീണുപോയി.
“അപ്പോ പെണ്ണും കൊള്ളാമായിരിക്കും ”
അമ്മ അപ്പൊ തന്നെ ഒരു ഗോൾ അടിച്ചു.
ജീപ്പ് നേരെ ഒരു ഓടിട്ട തീരെ ചെറുതല്ലാത്ത ഒരു വീടിനു മുന്നിലെത്തി.
അച്ഛനും അമ്മയും ഞാനും ജീപ്പിൽ നിന്ന് പുറത്തിറങ്ങി.
എന്റെ അച്ഛന്റെ പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തു വന്ന്
“കയറി വരൂ ” എന്ന് പറഞ്ഞ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
ഞങ്ങൾ അകത്തു കയറി ഉള്ളിലുള്ള സെറ്റിയിൽ സ്ഥാനം ഉറപ്പിച്ചു. അപ്പോൾ ഒരു സ്ത്രി അവിടെ വന്നു എന്റെ അമ്മയുടെ പ്രായം കാണും .
അവർ രണ്ടു പേരും പെണ്ണിന്റെ അച്ഛനും അമ്മയുമാണെന്ന് എനിക്ക് മനസ്സിലായി.
“എനിക്ക് മക്കൾ രണ്ടു പേരാണ് മൂത്തത് മോൾ..അവളെ കാണാനാണ് നിങ്ങൾ വന്നത്.. ഇളയത് മോനാണ് അവൻ കോളേജിൽ പഠിക്കുകയാണ് ഹോസ്റ്റലിലാണ്. ”
പിന്നെയും അയാൾ അച്ഛനോട് എന്തൊക്കെയോ സംസാരിച്ചു.
അതിന്ശേഷം മോളെ വിളിക്കാൻ അയാൾ പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞു.