പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
അങ്ങനെ ഓരോന്നാലോചിച്ച് ഉറങ്ങി.
“എടാ എണീക്ക് ഇത്രയും വയസ്സായിട്ട് പോത്ത് പോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ. ”
അമ്മയുടെ ശകാരമാണ് എന്നെ ഉറക്കത്തിൽ നിന്ന് എണിപ്പിച്ചത്.
“എടാ പോയി കുളിച്ച് വാ ഒരു 10 മണിയാകുമ്പോൾ അവിടെ എത്തണം..ഇവിടെ നിന്ന് കുറച്ച് ദൂരമുണ്ട് . നിനക്കുള്ള ഡ്രസ് ടേബിളിൽ എടുത്ത് വച്ചിട്ടുണ്ട്. ” .
അതും പറഞ്ഞ് അമ്മ താഴേക്ക് പോയി.
ഞാൻ പതിയെ പുതപ്പ് മാറ്റി ബഡിൽ നിന്ന് എണീറ്റു. കൈകൾ നിവർത്തി നെടുവീർപ്പിട്ടു. ക്ലോക്കിൽ നോക്കിയപ്പോൾ സമയം 8.10 am.
ഞാൻ ബാത്ത്റൂമിൽ കയറി ഫ്രഷായി.
പുറത്ത് വന്ന് ഇടാനുള്ള ഡ്രസ് നോക്കിയപ്പോൾ സത്യത്തിൽ ഞാനൊന്ന് ഞെട്ടി. അന്ന് ഷോപ്പിംഗ് മാളിൽ ഇട്ടോണ്ടു പോയി അടിവാങ്ങിച്ച വേഷം.
“ഇന്നും അടി വാങ്ങേണ്ടിവരുമോ?”.
ഞാനതും മനസ്സിൽ വിചാരിച്ച് ആ ഡ്രസ് എടുത്തിട്ടു.
താഴെ എത്തിയപ്പോൾ അമ്മ ഡൈനിംഗ് ടേബിളിൽ കാപ്പി ഒരുക്കി വെച്ചിട്ടുണ്ട്. അതും കഴിച്ച് സെറ്റിയിൽ ഇരുന്നപ്പോൾ അച്ഛനും അമ്മയും റെഡിയായി വന്നു.
“പോയി വണ്ടി പോർച്ചിൽ നിന്ന് ഇറക്ക്”
അച്ഛനത് പറഞ്ഞപ്പോൾ ഞാൻ ചാവിയുമെടുത്ത് പുറത്തുവന്ന് വണ്ടിസ്റ്റർട്ടാക്കി പോർച്ചിന് പുറത്തിട്ടു. മഹീന്ദ്ര ത്ഥാർ അതാണ് എനിക്കിഷ്ടപ്പെട്ട ഫോർ വീലർ. അപ്പോഴേക്കും വീട് ലോക്ക് ചെയ്ത് അച്ഛൻ മുൻപിലും അമ്മ പുറകിലും കയറി.