പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
“ആ ശരി”
ഞങ്ങൾ ഷേക്കന്റ് കൊടുത്ത് പിരിഞ്ഞു.
അവൾ അടുത്തുണ്ടായിരുന്നപ്പോൾ മനസ്സ് മുഴുവനും കൂളായിരുന്നു. ഹിമാലയത്തിൽ നിൽക്കുന്നപോലെ.
പിന്നെ ഒരു പോസിറ്റീവ് എനർജിയും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
അങ്ങനെ അന്നത്തെ ഷോറൂമിലെ ജോലികൾ തീർത്ത് ഞാൻ വീട്ടിലെത്തി.
നേരെ പോയി ഫ്രഷായി ടി.വിയുടെ മുന്നിലെത്തി. അച്ഛൻ പതിവു പോലെ വന്ന് അടുത്തിരുന്നു.
“നാളത്തെ കര്യം മറന്നിട്ടില്ലല്ലോ? ”
“എന്ത് കാര്യം?”
ഞാൻ ഒന്നും അറിയാത്തപോലെ
ചോദിച്ചു.
“എടാ നാളെ നിനക്ക് പെണ്ണ് കാണാൻ പോകുന്ന കാര്യം. ”
“ആ നോക്കാം ”
ഞാൻ താല്പര്യം ഇല്ലാത്തപോലെ പറഞ്ഞു.
“അത് അവിടെ പോയിട്ട് വ്യക്തമായി പെണ്ണിനെ നോക്കിയാൽ മതി. ”
അച്ഛൻ എനിക്കിട്ട് താങ്ങി.
അങ്ങനെ ഓരോന്ന് സംസാരിച്ച് സമയം വൈകിയപ്പോൾ റൂമിലെത്തി ബഡിലേക്ക് ചരിഞ്ഞു കണ്ണുകളടച്ചു..
എന്റെ കണ്ണുകളിൽ അവളുടെ മുഖം തെളിഞ്ഞു വന്നു. എന്നെ അടിച്ച രംഗവും ഇന്റർവ്യൂനിടക്ക് അവളുടെ മുഖത്തു വന്ന ചിരിയും ഒക്കെ കണ്ണുകളിൽ നിറഞ്ഞു. അതെന്റെ ഉറക്കം കെടുത്തി.
“എനിക്ക് എന്താണ് പറ്റിയത് ഈശ്വരാ ! ”
ഞാൻ സ്വയം ചിന്തിച്ചു.
“ഇനി നാളെ പെണ്ണ് കാണാനും പോണം അഥവാ കല്യാണം കഴിഞ്ഞാ കൂട്ടിലടച്ച കിളിയുടെ അവസ്ഥയാകും എന്റേത് , എന്തായാലും അന്തിമ തീരുമനം എന്റേതാണ് .”