പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
“സാറിന് എന്നോട് ദേഷ്യമുണ്ടോ?”
ഭയത്തോടെ അനുപമ ചോദിച്ചു.
“ദേഷ്യം ! ഉണ്ടായിരുന്നു.. പക്ഷെ എന്റെ അച്ഛന്റെ മുന്നിൽ താൻ ചമ്മിനാറി നിന്നപ്പോൾ ദേഷ്യമൊക്കെ പോയി. പിന്നെ താൻ എന്നെ സാറെന്നൊന്നും വിളിക്കണ്ട.. എന്റെ പേര് രാഹുൽ. ഒന്നുകിൽ പേര്
വിളിക്കുക അല്ലെങ്കിൽ തനിക്ക് ഇഷ്ടപ്പെട്ടതുപോലെ എടാന്നോ പോടാന്നോ വിളിച്ചോ ”
ഞാനതു പറഞ്ഞതും അവളുടെ മുഖം ചിരികൊണ്ട് സൂര്യനെക്കാൾ പ്രകാശിതമായി തോന്നി.
“ആ അനുപമക്ക് പുതിയ മോഡേൺ ബൈക്ക് കളെ കുറിച്ച് എന്തൊക്കെ അറിയാം, ബ്രാൻഡ് , മോഡൽ അങ്ങനെ എന്തെങ്കിലും ”
“ഒന്നുമറിയില്ല ”
അവൾ നിരാശ ഭാവത്തിൽ പറഞ്ഞു.
“അടിപൊളി….. കിരണേ …”
ഞാൻ പുറത്തോട്ട് നോക്കി വിളിച്ചു.
“എന്താ ചേട്ടാ ”
കിരൺ അകത്തു വന്ന് ചോദിച്ചു.
“അവിടെ വെയിറ്റ് ചെയ്യുന്നവരോട് പോകാൻ പറ . ”
“ആ ശരി”
“അനുപമ യു ആർ സെലക്ടട്. ”
ഞാനതും പറഞ്ഞ് അപമയുടെ മുഖത്ത് നോക്കി ചിരിച്ചു.
“സർ !അല്ല.. ചേട്ടാ എനിക്ക് ബൈക്കുകളെ കുറിച്ചൊന്നും അറിയില്ല ”
“തന്നെ സെയിൽസ് ഗേൾ പോസ്റ്റിലേക്കല്ല
അക്കൗണ്ട് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാണ്
ഇന്റർവ്യൂ ചെയ്തത്. തനിക്കതിനുള്ള കോളിഫിക്കേഷൻ ഉണ്ട്. എന്നാ ജോയിൻ ചെയ്യുന്നേ നാളെയാണോ ?”
“അല്ല ,നാളെ ഒരു ഫാമിലി ഫംങ്ഷൻ ഉണ്ട് മറ്റെന്നാൾ ജോയിൻ ചെയ്യാം ” .