പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
ഞാൻ സ്റ്റാഫുകളെ നിയമിക്കുമ്പോൾ ഇൻറർവ്യൂ ഒക്കെ നടത്തിയാണ് നിയമിക്കുന്നത്.
10 മണിയായപ്പോൾ കിരൺ വന്നു പറഞ്ഞു.
“ചേട്ടാ പരസ്യം കണ്ട് അഞ്ച് പേർ വന്നിട്ടുണ്ട്. ”
“ആ ശരി ഓരോരുത്തരെയായി കയറ്റി വിട്. ”
അങ്ങനെ നാല് പേരുടെ ഇന്റർവ്യൂ കഴിഞ്ഞു.
“ആ നെക്സ്റ്റ് . ”
അതു പറഞ്ഞതും അഞ്ചാമത്തെ ആൾ അകത്തു കയറി. കയറി വന്ന പെൺകുട്ടിയെ കണ്ട് ഞാനും എന്നെ കണ്ട് ആ പെൺകുട്ടിയും ഒരുപോലെ ഞ്ഞെട്ടി.
രണ്ട് ദിവസം മുൻപ് എന്റെ കരണം തകർത്ത പെൺകുട്ടി.
അറിയാതെ തന്നെ എന്റെ കൈ എന്റെ കവിളിൽ പോയി. പിന്നെയാണ് ഞാൻ സ്വബോധത്തിലെത്തിയത്.
“ഇരിക്കൂ ”
മുൻപിൽ കിടന്ന ചെയറിൽ ചൂണ്ടി ഞാൻ പറഞ്ഞു.
അവൾ വന്ന് ചെയറിലിരുന്ന് സർട്ടിഫിക്കറ്റുകൾ എന്റെ നേരെ നീട്ടി.
അവളുടെ ആ വെളുത്ത മുഖത്ത് ഒരു ഭയം നിഴലിച്ചിരുന്നു.
ഞാൻ ആ സർട്ടിഫിക്കറ്റുകൾ വാങ്ങി നോക്കി.
“അനുപമ അല്ലേ ”
“അതെ”
“ആദ്യത്തെ ചോദ്യം -ഒരു പെൺകുട്ടിയുടെ കൈ എത്ര കിലോമീറ്റർ സ്പീഡിൽ ചലിപ്പിച്ചാൽ ഒരാണിന്റെ കരണം അടിച്ച് പൊളിക്കാം ” .
ഞാനിത് ചോദിച്ചതും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
“ഞാനന്ന് ആളുമാറി അടിച്ചതാ ”
അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.
“അയ്യോ പണി പാളിയോ ! അനൂ ഞാൻ വെറുതേ ചോദിച്ചതാ ,താൻ കരയാതെ ”
എന്റെ അനൂ എന്നുള്ള വിളി കേട്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.