പ്രണയം എന്ത്? എങ്ങനെ ?
അതിനു ഞാൻ നിന്നോട് പറഞ്ഞോ ഇന്ന് നമ്മുടെ ആദ്യരാത്രിയാണെന്ന്?
അവൾ ചിരിയടക്കി ചോദിച്ചു.
പിന്നെ എന്താ തേങ്ങ ഉണ്ടാക്കാനാ റൂമോക്കെ ഇങ്ങനെ ഡെക്കറേറ്റ് ചെയ്തതും പിന്നെ എൻ്റെ ആഗ്രഹം സാധിച്ചുതരാമെന്ന് പറഞ്ഞതും ?
ഞാനല്പം ദേഷ്യത്തിൽ മുഖംകൊട്ടി ചോദിച്ചു.
അതോ..അത് എനിക്കപ്പോൾ അങ്ങനെ ചെയ്യണമെന്ന് തോന്നി….ഇപ്പൊൾ വേണ്ടന്നും…
അവൾ ചിരിയടക്കി പറഞ്ഞു.
ഡീ ചേച്ചി..ചതിക്കല്ലെ..കുറച്ച് നേരം കൊണ്ട് കുറെ പ്രതീക്ഷിച്ചുപ്പോയി..
ഞാൻ പതിയെ അവളുടെ ചെവിയിൽ കടിച്ചോണ്ട് പറഞ്ഞു.
ആണോ..എൻ്റെ തക്കു കുറെ ആഗ്രഹിച്ചോ?
അവൾ വെട്ടിത്തിരിഞ്ഞ് എൻ്റെ മൂക്കോട് മുക്ക് ഉരസിക്കൊണ്ട് ചോദിച്ചു.
ഞാൻ അതെയെന്ന് തലയാട്ടിക്കാണിച്ചു.
എങ്കി തൽകാലം ആ ആഗ്രഹമങ്ങ് മറന്നേക്ക് !!
അവൾ ചിരിച്ചോണ്ട് പറഞ്ഞു.
ജാനി എന്നെ കളിപ്പിക്കുവാണെന്നു മനസ്സിലായപ്പോൾ ഞാൻ അവളുടെ രണ്ടു ഇടുപ്പിലും പിടിച്ച് എന്നോട് ചേർത്ത് നിർത്തി.
ഒരുമ്മ പോലും തരില്ലേ?
ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.
അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി.
പക്ഷേ ഞാൻ എൻ്റെ ഭാര്യക്ക് ഉമ്മ കൊടുക്കും.. അതിന് ആരുടേയും അനുവാദം വേണ്ട..
എന്ന് പറഞ്ഞിട്ട് ഞാൻ അവളുടെ സീമന്തരേഖയിൽ ചുംബിച്ചു.
അവൾ കണ്ണുകൾ ഇറുകെ അടച്ചു നിൽക്കുവാണ്..
പൂർണ ചന്ദ്രൻ പൊഴിയുന്ന നിലാ വെളിച്ചത്തിൽ തിളങ്ങുന്ന അവളുടെ സൗന്ദര്യം ഞാൻ നോക്കിനിന്നു പോയി.