പ്രണയം എന്ത്? എങ്ങനെ ?
ഇപ്പൊൾ തുല്യമായെ !!.
പ്രശ്നം സോൾവ്ഡ് … !!
ഇനി ഞാൻ നിൻ്റെ അച്ഛനെ പറയില്ല.. ഉറപ്പ് !!
മുഖം കൊട്ടി മാറിനിൽക്കുന്ന ജനിയോട് ചേർന്ന്നിന്ന് ഞാൻ പറഞ്ഞു.
വേണ്ട….മാറി നിൽക്ക്.. ഇല്ലേലും നിനക്ക് വല്ലതും പറഞ്ഞു വരുമ്പോൾ എൻ്റെ അച്ഛനു പറയുന്നത് സ്ഥിരമാണ്.
അവളെ ചേർത്ത് നിർത്തിയ എന്നെ തട്ടിമാറ്റി അവൾ പറഞ്ഞു.
“നിന്നെക്കാട്ടിലും വല്യ ചൊറിയാണ് നിൻ്റച്ഛൻ….
ഞാൻ പതിയെ പറഞ്ഞു.
വല്ലതും പറഞ്ഞായിരുന്നോ…
അവൾ എൻ്റെ മുഖത്ത്നോക്കി ചോദിച്ചു.
ഏയ് ….ഞാനൊന്നും പറഞ്ഞില്ല….
ഞാൻ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി പറഞ്ഞു.
“‘ മ്മ “‘… അവൽ ഒന്ന് മൂളിയിട്ട് കുട്ടികൾ പിണങ്ങിനിൽക്കും പോലെ നിന്നു.
“‘ഇല്ല പെണ്ണേ….ഉറപ്പ്….ഇനി ഞാൻ പറയില്ല”‘
ഞാൻ അവളെ പുറകിൽനിന്നും എന്നിലേക്ക് അണച്ചുനിർത്തി.
ആദ്യമൊന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഞാൻ വിടാഞ്ഞപ്പോൾ അവൾ അടങ്ങി നിന്നു.
“‘എൻ്റെ വാവേച്ചി പിണങ്ങിയോ”‘
ഞാൻ എൻ്റെ കവിൾ ജാനിയുടെ കവിളിൽ ചേർത്ത് വെച്ച് ചോദിച്ചു.
പെണ്ണ് ഒന്നും മിണ്ടാത്തോണ്ട് ഞാൻ വീണ്ടും ചോദിച്ചു.
“ഡീ ചേച്ചി.. നീ പിണങ്ങിയോന്ന്”
ഞാൻ പതിയെ അവളുടെ കവിളിൽ കടിച്ചൊണ്ട് ചോദിച്ചു.
“സ്സ്…. അടങ്ങിയിരി ചെക്കാ”
അവൾ പയ്യെ എൻ്റെ കയ്യിൽ കൊട്ടിക്കൊണ്ട് ചിരിയടക്കി പറഞ്ഞു.
“ഡീ വാവെച്ചി…. ഡീ”