പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – അപ്പോഴേക്കും എൻ്റെ തക്കു പിണങ്ങിയോ ?
ഇതും പറഞ്ഞു അവൾ എന്നോട് ചേർന്ന് നിന്നു.
മാറിനിക്കങ്ങോട്ട്.. എന്നെ നോവിക്കുന്നത് പണ്ടേ നിനക്ക് ഭയങ്കര ഇഷ്ടമാണല്ലോ.. കരിയിപ്പിച്ചിട്ട് കൊഞ്ചാൻ വരുന്നത്.. പണ്ടേ നിൻ്റെ വിനോദമാണല്ലോ..
എന്നെ വീണ്ടും പുണരാൻവന്ന ജാനിയെ നീക്കിനിർത്തി ഞാൻ പറഞ്ഞു.
ഇഷ്ടം കൊണ്ടല്ലേ വാവേ..
എൻ്റെ തക്കുവിൻെറ മുഖം വാടുന്നത് കാണാൻ നല്ല ചേലാണ്..
ഇതും പറഞ്ഞവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി.
“ ഓ “.. അവളുടെ ആക്കിയുള്ള ചിരി പിടിക്കാതെ ഞാൻ പറഞ്ഞു.
പിണങ്ങാതെ വാവേ..എൻ്റെ വാവ വാ ചേച്ചി പാപ്പം തരാം…
അവൾ ചിരിച്ചോണ്ട് പറഞ്ഞു.
പാപ്പം നിൻ്റെ അപ്പന് കൊണ്ട്ക്കൊട്..
അവളുടെ ആക്കിയുള്ള ചിരിയും വർത്താനവും പിടിക്കാതെ ഞാൻ പറഞ്ഞു..
“പടോ..”
എൻ്റെ കയ്യിൽ പെണ്ണ് നല്ലൊരടി വെച്ചു തന്നു.
അച്ഛനെ പറഞ്ഞാ.. പന്നീ നിന്നെ ഞാൻ ഇവിടന്ന് തള്ളിയിട്ട് കൊല്ലുവേ..
അവൾ ചീറിക്കൊണ്ട് പറഞ്ഞു.
നിനക്ക് എൻ്റെ അച്ഛനെ പറയാല്ലാ.. ഞാൻ വല്ലതും പറഞ്ഞാ കുറ്റം… !!
അവളുടെ മുഖഭാഗം മാറിയപ്പോൾ ഞാൻ താണുകൊടുത്തു.
അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ..
നീ അന്നേരം തന്നെ എനിക്കിട്ടു തന്നല്ലോ….
ഇനി ഈ വർത്താനം നീണ്ടാൽ അടിയിലെ കലാശിക്കുവെന്ന് മനസ്സിലായ ഞാൻ അവളെ സോപ്പിടാൻ തീരുമാനിച്ചു.