പ്രണയം എന്ത്? എങ്ങനെ ?
രണ്ടിൻ്റെയും സൗണ്ട് കേട്ട് ഇറങ്ങിവന്ന ഞാൻ അന്നേരമാണ് കാര്യം അറിയുന്നത്.. പിന്നെ നിന്നെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് നിൻ്റെ മിസ്സ് കോളും വോയ്സ് മെസ്സേജും കണ്ടത്.
ഇപ്പൊൾ അവിടെ എന്നാ സീൻ ?
രണ്ടും ഇന്ന സ്ഥലത്തുണ്ടെന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു.. നിങ്ങൾ രണ്ടിനെയും കയ്യിൽ കിട്ടാൻ വേണ്ടി വെയ്റ്റിങ്ങാണ് ഇവിടെ രണ്ടമ്മമാരും..
നീ എന്തേലും പറഞ്ഞു ഒന്ന് സോൾവ് ആക്ക്. ഞങ്ങൾ തിങ്കളാഴ്ച്ച രാവിലെ എത്തും.
ആ ശെരി.. ചേച്ചി എന്തേ….
ചേച്ചി നല്ല ഉറക്കമാണ്..ഞാൻ പിന്നെ വിളിക്കാം.. നീ വെച്ചോ..
മ്മ്…ശെരി..എന്നും പറഞ്ഞവൻ ഫോൺ വെച്ചു.
ഞാൻ ഫോൺ വെച്ചിട്ട് എണിറ്റ് ഗ്ലാസ്സ് വോളിൻ്റെ കർട്ടൻ നീക്കി.
കർട്ടൻ നീക്കിയപ്പോൾ സൂര്യ പ്രകാശം കൊണ്ട് മുറി നിറഞ്ഞു ..
പുറത്തെ കാഴ്ച കണ്ട് എൻ്റെ മനവും..
സീ വ്യൂ ഉള്ള റൂമാണ് ഞാൻ പറഞ്ഞിരുന്നത്.
ശാന്തമായി തിരയടിക്കുന്ന കടലിന്മേൽ ഉദിച്ചു നിൽക്കുന്ന സൂര്യൻ.. എപ്പോൾ വർക്കലയിൽ വന്നാലും ഈ റൂമിലാണ് എൻ്റെ താമസം. ഇവിടുന്നുള്ള വ്യൂ എനിക്ക് എന്നും പ്രിയങ്കരമാണ്.
കുറച്ചുനേരം കടലിൻ്റെ മനോഹാരിത ആസ്വദിച്ചിട്ട് ഞാൻ ഫ്രക്ഷാകാൻ പോയി.
ഫ്രക്ഷായി ഇറങ്ങുമ്പോഴും എൻ്റെ പെണ്ണ് തലയണ കെട്ടിപ്പിടിച്ചു നല്ല ഉറക്കമാണ്. അവളുടെ കുട്ടിത്തം നിറഞ്ഞ നിദ്ര അൽപനേരം നോക്കിനിന്നിട്ട് ഞാൻ അവളെ ഉണർത്താൻ നോക്കി.