പ്രണയം എന്ത്? എങ്ങനെ ?
റൂമിൽ ആകെ ഇരുട്ട് മാത്രം. പതിയെ ഞാൻ ജാനിയെ എൻ്റെ നെഞ്ചിൽനിന്ന് മാറ്റിക്കിടത്തി. അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ മാറിക്കിടന്നു.
അടുത്ത് കിടന്ന ഒരു തലയണ കൊടുത്തപ്പോൾ അതിനെയും പുണർന്നായി കിടപ്പ്.
ഇരുട്ടിൽ തപ്പിത്തടഞ്ഞു മൊബൈൽ എടുത്തപ്പോൾ.. അളിയൻ.
ഡാ തെണ്ടീ..നീ എൻ്റെ പെങ്ങളുമായി എവിടെയാടാ ഒളിച്ചോടിയേ.. പറയടാ തെണ്ടി അളിയാ ..
ഫോൺ എടുത്തതും അവൻ തെറി തുടങ്ങി.
ഡാ..നാറി അളിയാ.. ഞാൻ ഒളിച്ചോടിയത് എൻ്റെ ഭാര്യയേയും കൊണ്ടാണ്.. കേട്ടോ..
ഓഹോ…നിൻ്റെ ഭാര്യ ആവുന്നതിന് മുന്നേ അവൾ എൻ്റെ പെങ്ങളാണ്.. അതുകൊണ്ട് പൊന്നുമോൻ മര്യാദക്ക് പറ.. നിങ്ങൾ എവിടെയാണെന്ന്.
നിനക്ക് ഞാൻ വോയ്സ് ഇട്ടിരുന്നതാ.. ഞങ്ങൾ വർക്കലയിൽ നമ്മുടെ ബിനോയിയുടെ റിസോർട്ടിൽ വന്നെന്നു.. പിന്നെ എന്ത് കൊണക്കാനാ ഇപ്പൊൾ ഈ ചോദ്യം !! അവൻ്റെ ചോദ്യം പിടിക്കാതെ ഞാൻ പറഞ്ഞു.
അത് ഞാൻ കണ്ടൂ.. രാവിലെ ഇവിടെ മുട്ടൻ സീനായിരുന്നു..നിൻ്റെ അമ്മയാണെങ്കിൽ നിന്നെ കാണാനില്ലെന്ന് പറഞ്ഞു കരച്ചില്. അതിൻ്റെ സൗണ്ട് കേട്ട് എൻ്റമ്മ അവിടെ ചെന്ന് പറഞ്ഞു.. വീട്ടിൽ ഉണ്ടെന്ന്..വീട്ടിൽ വന്നു നോക്കിയപ്പോൾ രണ്ടിനെയും കാണുന്നില്ല..പിന്നെ രണ്ടും കൂടെ പറയാതെ എവിടെയോ പോയെന്ന് പറഞ്ഞു രണ്ടുംകൂടെ ആയി കരച്ചില്..