പ്രണയം എന്ത്? എങ്ങനെ ?
“‘ചേട്ടാ…ചേട്ടൻ എല്ലാ ദിവസവും ഇത്രയും നേരം തുറന്നിരിക്കുമോ”..
അവൾ മുഖം തുടച്ചുകൊണ്ട് ചോദിച്ചു.
ആ.. മോളെ.. എല്ലാ ദിവസവും ഒരു 5 മണിവരെ കാണും..
അയാളുടെ മറുപടി കിട്ടിയശേഷം ജാനി എന്റെ ഹെൽമെറ്റ് എടുക്കാൻ ഞങ്ങൾ ഇരുന്ന സ്ഥലത്തേക്ക് പോയി.
ചേട്ടൻ്റെ പേര് എന്നാ..ഞാൻ ചോദിച്ചു.
നാരായണൻ..കട ഉടമ പറഞ്ഞു.
ബലെബേഷ്!!..എനിക്കുള്ള കുഴി ഞാൻ തന്നെ തോണ്ടി !!..പുള്ളി പേര് പറഞ്ഞത് കറക്ടായി എൻ്റെ പിറകേ നിന്ന ജാനി കേൾക്കുകയും ചെയ്തു.
ഓ നാരായണൻ മാമ..അറിയാം… ഞാൻ അന്നേരമേ ത ക്കൂനോടു പറഞ്ഞില്ലേ.. നാരായണൻ മാമയുടെ കട കാണുമെന്ന്..അപ്പൊ തക്കുവല്ലേ എന്നെ വഴക്കു പറഞ്ഞെ ..
നാരായണൻ മാമാ.. പിന്നെ കച്ചോടം ഒക്കെ എങ്ങനെ പോകുന്നു ?.. അവൾ പുള്ളിയോട് കുശലം ചോദിച്ചുതുടങ്ങി.
കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ട് വെക്കുവാണെന്ന് മനസ്സിലായപ്പോൾ ഞാൻ അവളെയും തുക്കിക്കൊണ്ട് അവിടുന്നിറങ്ങി.
റിസോർട്ട് അറിയാവുന്നത് കൊണ്ട് എവിടെയാണെന്ന് തപ്പി നടക്കേണ്ടി വന്നില്ല. വയറുനിറയെ കഴിച്ചതിന്റെയും യാത്രയുടെയും ക്ഷീണം കാരണം, റൂമിൽ എത്തിയ ഉടനെ തമ്മിൽ വിട്ട് കൊടുക്കില്ലെന്ന വാശിപോലെ ഞങ്ങൾ ഇറുക്കെ പുണർന്നു കിടന്നുറങ്ങി.
രാവിലെ നിർത്താതെയുള്ള മൊബൈൽ റിംഗ് കേട്ടാണ് ഞാൻ ഉണർന്നത്… എൻ്റെ നെഞ്ചിൽ തലയും വെച്ച് എൻ്റെ ഹൃദയമിടിപ്പ് താരാട്ടാക്കി ഉറങ്ങുകയാണ് എൻ്റെ പെണ്ണ്..