പ്രണയം എന്ത്? എങ്ങനെ ?
“”ഇതെന്താ ജാക്കറ്റൊക്കെ ഇട്ട്….നമ്മൾ കാറിലാണ് പോന്നത്”‘…..ഞാൻ അവളുടെ കോലം കണ്ട് പറഞ്ഞു.
“”എൻ്റെ പൊന്നു തക്കുവല്ലെ..നമ്മുക്ക് നിൻ്റെ കുതിരയിൽ പോകാം..എൻ്റെ കുറെ നാളത്തെ ആഗ്രഹമാണ് എൻ്റെ തക്കുവുമായി രാത്രി തക്കുവിൻ്റെ കുതിരയിൽ ഒരു ഡ്രൈവ്.
രാത്രി തണുത്ത കാറ്റും കൊണ്ട് എൻ്റെ തക്കൂൻ്റെ ശരീരത്തിലെ ചൂടും പറ്റി അള്ളിപ്പിടിച്ചു ഇങ്ങനെ വണ്ടിയിൽ പോകാൻ എന്ത് രസമായിരിക്കും..
ജാനീടെ പറച്ചിൽ കേട്ടപ്പോൾ എനിക്കും അങ്ങനെ പോണമെന്നായി….പിന്നെ ഒന്നും നോക്കിയില്ല.. ഞാനും ഒരു ടീ ഷർട്ടും ജീൻസും ജാക്കറ്റുമട്ട് ഹെൽമെറ്റും എടുത്ത് ഇറങ്ങി.
പോർച്ചിൽ നിന്ന് ശബ്ദം ഉണ്ടാക്കാതെ വണ്ടിയും ഉരുട്ടി വെളിയിൽ ഇറക്കി സ്റ്റാർട്ട് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി.
ഇരുട്ടിനെ ഭേദിച്ച് കുളിർ കാറ്റിൽ കുളിരുമ്പോൾ എന്റെ ജീവന്റെ പാതിയുടെ ചൂടുംപറ്റി പോകാൻ ഒരു പ്രത്യേക സുഖംതന്നെയായിരുന്നു.
ആ സ്വർഗീയ സുഖത്തിൽ ദൂരങ്ങൾ പിന്നിട്ടത് അറിഞ്ഞില്ല..പെട്ടന്ന് തന്നെ തട്ടു കടയിൽ എത്തി..രണ്ടുപേർക്കും നല്ല വിശപ്പുണ്ടായിരുന്നതിനാൽ ദോശയും ബീഫും ചിക്കനും ഓംലെറ്റും എല്ലാം പെട്ടെന്ന് കഴിഞ്ഞു…
കഴിച്ചു കഴിഞ്ഞു ബിൽ സെറ്റിൽ ചെയ്യുന്ന ടൈമിൽ കുശലാന്വേഷണതിന് ഇടയിൽ ഞാൻ അറിയാതെ അവിടെ ഇരുന്ന ചേട്ടനോട് പേര് ചോദിച്ചു..