പ്രണയം എന്ത്? എങ്ങനെ ?
ഞാൻ അതും പറഞ്ഞുകൊണ്ട് അവളുടെ കൈപിടിച്ച് നടക്കാൻ തുടങ്ങി.
ഇങ്ങനെ അങ്ങ് പോകാൻ പറ്റുമോ .. നില്ല് ചെക്കാ.. ഞാൻ ഡ്രസ്സ് മാറട്ടെ.. അവൾ എന്നെ അവിടെ പിടിച്ച് നിർത്തി പറഞ്ഞു.
ഡീ മണ്ടുസെ….നിൻ്റെ നല്ല ഡ്രസ്സെല്ലാം അവിടെ നമ്മുടെ റൂമിലല്ലേ ..പിന്നെ രണ്ടു ദിവസം ഇടാനുള്ള ഡ്രെസ്സും കൊണ്ട് പൊണെ….അതോ ഇനി റൂമിൽ തുണിയില്ലാതെ ഫ്രീ ബേർഡ് ആവാനാണോ പ്ലാൻ ?…
ഞാൻ കള്ളനോട്ടം നോക്കി പറഞ്ഞു.
“‘അയ്യേ.. ഈ ചെക്കൻ ഇത് എന്ത് വൃത്തികേടാണ് പറയുന്നെ.. ഞാൻ കൊണ്ട് പോവാൻ ഡ്രസിൻ്റെ കാര്യം ഓർത്തില്ല..അല്ലാതെ ശ്ശേ…
അവൾ നാണതോടെ പറഞ്ഞു.
എന്താ പെണ്ണേ ഒരു നാണം ?.
നമുക്ക് നമ്മൾ നീട്ടിക്കൊണ്ട് പോകുന്ന ആദ്യരാത്രി അവിടെ വെച്ചാക്കിയാലോ
ഞാൻ കള്ളക്കണ്ണിട്ട് പറഞ്ഞു.
അതൊക്കെ നമ്മുക്ക് പിന്നെ പതിയെ ആലോചിക്കാം.. ഇപ്പോ എൻ്റെ മോൻ ബാ ..ഇതും പറഞ്ഞുകൊണ്ട് അവൾ എൻ്റെ കൈ പിടിച്ചു വലിച്ചിറങ്ങി.
ഞങ്ങൾ ശബ്ദം ഉണ്ടാക്കാതെ അവളുടെ വീട്ടിൽനിന്ന് ഇറങ്ങി എൻ്റെ വീട്ടിൽ കേറി..
ജാനി ഡ്രസ്സ് മാറുന്ന ഗൃാപിൾ ഞാൻ റൂം വിളിച്ചു സെറ്റാക്കി. രഞ്ജുനോട് പോകുന്ന കാര്യം പറയാൻ എത്ര വിളിച്ചിട്ടും ഫോൺ എടുക്കാത്തോണ്ട്.. വോയ്സ് മെസ്സേജ് ഇട്ടു…..
കുറച്ചുനേരം കഴിഞ്ഞ് ജാനൂട്ടി ഡ്രസ്സൊക്കെ മാറി ഒരു ജീൻസും ടോപ്പും ജാക്കറ്റും ഇട്ട്കൊണ്ട് പോകാനുള്ള ബാഗുമായി വന്നു.