പ്രണയം എന്ത്? എങ്ങനെ ?
ഹും..ഹും….ഞാൻ ഉച്ചക്ക് അല്പം ചോറ് കഴിച്ചതാ..വാവച്ചി കൊഞ്ചിപ്പറഞ്ഞു.
ആഹാ….ഉച്ചക്ക് കഴിച്ചായിരുന്നോ… .ഞാൻ ഇന്നോന്നും കഴിച്ചിട്ടില്ല…ഞാൻ തമാശ രൂപേണെ പറഞ്ഞു.
അയ്യോ ..എൻ്റെ തക്കു ഇന്നൊന്നും കഴിച്ചില്ലേ.. എങ്കീ ബാ ഞാൻ എൻ്റെ വാവക്ക് വാരിത്തരാം..
ജാനി ചാടി എഴുന്നേറ്റ് എൻ്റെ കൈ പിടിച്ചുവലിച്ചൊണ്ട് പറഞ്ഞു.
മു ഹും….നമ്മുക്ക് പുറത്ത് പോയി തട്ട് ദോശ അടിക്കാം..
ഞാനവളെ എന്നോട് ചേർത്ത് നിർത്തി ചോദിച്ചു.
അതിന് ഈ രാത്രി എവിടെക്കാണും ഫൂഡ്?…
അവൾ സംശയ രൂപേണ ചോദിച്ചു.
രാത്രി അല്ലേ മണ്ടുസെ തട്ടു കടയുള്ളെ..
.
ഞാൻ അവളുടെ തലക്കിട്ട് കിഴിക്കിക്കൊണ്ട് പറഞ്ഞു.
ആ…രാത്രി തന്നെയാണ് തട്ടുകടയുള്ളത് പക്ഷേ രാത്രി 2.45 ന് നാരായണൻ മാമ കട തുറന്നിരിക്കില്ല..അവൾ പുഛിച്ചോണ്ട് പറഞ്ഞു.
ഡീ പുല്ലേ….നൈസിനു ഗൃാപിൽ കൂടി തന്തക്ക് വിളിക്കുന്നോ ?
അതും പറഞ്ഞു ഞാൻ ജാനിടെ ചെവിക്കു പിടിച്ചു.
ആഹ്..തക്കു..വിട്….നിക്ക് നോവുന്നു….ഇനി ഞാൻ വിളിക്കില്ല… ഓറപ്പ്…അവൾ കുതറിക്കൊണ്ട് പറഞ്ഞു.
എന്തായാലും ഇത്രയും മണിയായി..നമ്മുക്ക് ഒരു പണി ചെയ്യാം…
ഞാൻ ചെവിയിലെ പിടി വിട്ട് പറഞ്ഞു.
“ഹും”…..അവൾ ചെവി തടവിക്കൊണ്ട് എന്ത് എന്ന രീതിയിൽ ചോദിച്ചു.
ഇവിടുന്ന് ഒരു 18 km പോകുമ്പോൾ ഒരു അമ്മാവൻ്റെ തട്ടു കടയുണ്ട്…..