പ്രണയം എന്ത്? എങ്ങനെ ?
പിന്നെ ജീവിതാവസാനം വരെ കൂടെ വേണമെന്ന പ്രാർത്ഥനയിൽ ഞാൻ സിന്ദൂരം കൊണ്ട് ചുമപ്പിച്ച സീമന്ത രേഖയിൽ എൻ്റെ അധരങ്ങളാൽ മുത്തമിട്ടു. ആപ്പിൾപോലെ ചുമന്നു തുടുത്ത കവിളിൽ എനിക്ക് അവളോടുള്ള വാത്സല്യം കൊണ്ടും സ്നേഹം കൊണ്ടും ചുംബിച്ചു..
ശേഷം ചുമന്നു തുടുത്ത് രക്തം കിനിയുന്ന തത്തമ്മ ചുണ്ടുകളിൽ പ്രണയം നിറഞ്ഞ ചുംബനം ഞാൻ നൽകി..
അവളുടെ അധരങ്ങളിൽനിന്നും തേൻ നുകരുമ്പോൾ ഞാൻ അറിഞ്ഞു.. അവൾക്ക് എന്നോടുള്ള പ്രണയം..ദീർഘ അധരപാനത്തിനിടയിൽ പല വട്ടം രക്തം കിനിഞ്ഞെങ്കിലും ഞങ്ങൾ രണ്ടുപേരും പിന്മാറാൻ തയാറായില്ല..ഒടുവിൽ അല്പം ജീവശ്വാസത്തിന് വേണ്ടി വേർപിരിഞ്ഞിട്ട് ഞങ്ങൾ വീണ്ടും വീണ്ടും അധരങ്ങൾ കൊണ്ട് കഥ പറഞ്ഞു.
നീണ്ട ചുമ്പനങ്ങൾക്ക് ഒടുവിൽ കിതപ്പോടെ ഞങ്ങട കട്ടിലിൽ കിടന്നു. ജാനി എൻ്റെ നെഞ്ചിൽ തലയും വെച്ചാണ് കിടന്നത്….
കുറെ നേരത്തെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ജാനി സംസാരിച്ചു തുടങ്ങി.
തക്കു..നിക്ക് വിശക്കുന്നു….
കുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ട് ജാനി പറഞ്ഞു.
ജാനുട്ടി വിശപ്പിൻ്റെ കാര്യം പറഞ്ഞപ്പോളാണ് ഞാനും അതിനെക്കുറിച്ച് ഓർത്തത്..
ഇന്നത്തെ ദിവസം ഒരു വറ്റ് ഞാനും കഴിച്ചിട്ടില്ല.
എൻ്റെ വാവച്ചി ഒന്നും കഴിച്ചില്ലെ….
ഞാൻ ജാനുട്ടിയുടെ താടിപിടിച്ച് ആട്ടിക്കൊണ്ട് ചോദിച്ചു…