പ്രണയം എന്ത്? എങ്ങനെ ?
ഓഹോ.. എന്നിട്ട് ഇപ്പോൾ അറിഞ്ഞോ?
ഞാൻ അവളെ ആക്കിക്കൊണ്ട് ചോദിച്ചു.
അറിഞ്ഞു…എന്റെ ദേവൂട്ടനെ ഞാൻ എത്ര ആട്ടിപ്പായിച്ചാലും എന്നെ വിട്ട് പോവില്ലെന്ന്..
അങ്ങനെയാണെങ്കിൽ പിന്നെ എൻ്റെ ജാനുട്ടി ഇവിടെ കിടന്നു മോങ്ങിയത് എന്തിനാ ?..
അത് ..പിന്നെ..ഞാൻ വേണമെന്ന് വെച്ചല്ല അടിച്ചത്..വൈകിട്ട് ആ നിമ്മി എൻ്റെ തക്കുനെ കെട്ടിപ്പിടിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ എൻ്റെ സകല കണ്ട്രോളും പോയി.. അപ്പൊ കയ്യിൽ കിട്ടിയായിരുന്നെങ്കിൽ ഞാൻ രണ്ടിനെയും തട്ടിയേനെ ..പക്ഷേ അപ്പോൾ കിട്ടിയത് രഞ്ജുവിനെയാണ്. അവനിട്ടൊന്ന് പൊട്ടിച്ചു. പക്ഷേ എന്നിട്ടും കലി അടങ്ങിയില്ല..അന്നേരമാണ് നീ ജാനുട്ടീന്ന് പറഞ്ഞു പിടിച്ചത്..കയ്യിൽനിന്നു പോയി..
അറിയാതെ അടിച്ചുപോയതാ..
അപ്പോൾ നീ പറഞ്ഞൊതൊക്കെ കേട്ടപ്പോൾ ഇനി ഒരിക്കലും എൻ്റെ തക്കു എന്നെ ജാനു ട്ടീന്ന് വിളിച്ചുവരില്ലെന്നു തോന്നി.. എൻ്റെ ത ക്കൂനെ എനിക്ക് നഷ്ടമായെന്ന് തോന്നി കരഞ്ഞു പോയതാ..
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഞാൻ അവളുടെ കണ്ണിൽത്തന്നെ നോക്കിയിരുന്നു..കരഞ്ഞു കണ്ണുനീർ വറ്റിച്ച് രക്തവർണമായ ആ മയിൽ
പീലി കണ്ണുകൾ എന്നോട് എന്തോ പറയുന്നത് പോലെ..
പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല.. എൻ്റെ അധരങ്ങൾ ആ മയിൽപീലി കണ്ണുകളിൽ ചുംബിച്ചു.
കണ്ണുനീരിൻ്റെ ഉപ്പുരസത്തോടുകൂടി ഞാൻ രണ്ടു മിഴികളും സ്വന്തമാക്കി.