പ്രണയം എന്ത്? എങ്ങനെ ?
തെണ്ടി അളിയൻ..ഇനിയില്ല സത്യം.. ഞാൻ കൈ നീട്ടി പറഞ്ഞു.
ഹമ്മ് ..സത്യമൊന്നും വേണ്ട..നീ ഇനിയും ഓരോന്ന് ഒപ്പിച്ചിട്ടു പോവും.. അതുകൊണ്ട് സത്യം വേണ്ട.
ഇതൊരു ശീലം ആവാതിരുന്നാ മതി.
എൻ്റെ തക്കൂൻ്റെ നല്ലതിന് വേണ്ടിയല്ലേ…
അതും പറഞ്ഞുകൊണ്ട് എൻ്റെ മൂക്ക് പിടിച്ച് ആട്ടിക്കളിച്ചോണ്ടിരുന്നു..
“മ്മ്മം”.
ഞാൻ ശരി എന്ന രീതിയിൽ തലയാട്ടി. അവളുടെ മുഖം എൻ്റെ കൈ വെള്ളയിൽ കൊരിയെടുത്തു…
അന്നേരം ഞാൻ നിമ്മിയെ കുറിച്ചു പറഞ്ഞതിനും ഇന്ന് അവളെ വണ്ടിയിൽ കേറ്റിക്കൊണ്ട് പോയതിനൊന്നും അടിയില്ലെ..
ഞാൻ സംശയത്തോടെ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.
അവൾ, “ഇല്ല ” എന്ന് തലയാട്ടി കാണിച്ചു.
അതെന്താ ?.
അതോ….അത്….എനിക്ക് എൻ്റെ തക്കുവിനെ നല്ല വിശ്വാസമാണ്.
ഈ മനസ്സിൽ അവളോട് അൽപമെങ്കിലും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ പിന്നെ എനിക്ക് ഇങ്ങനെ ഇരിക്കാൻപോലും സാധിക്കില്ല ..ഈ മനസ്സിൽ ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ പ്പിന്നെ സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും മാറ്റാൻ പറ്റില്ലെന്ന് എനിക്കറിയാം..
അവൾ എൻ്റെ കണ്ണിൽ നോക്കി പറഞ്ഞു.
പിന്നെ ഇത്രയും ഒടക്കും വൈകിട്ട് എനിക്കിട്ടൊന്ന് പൊട്ടിക്കുകയും ചെയ്തത് എന്തിനാ ?….
ഞാൻ സംശയത്തോടെ ചോദിച്ചു.
അതോ ..അത്..നീ ഇന്നലെ പറഞ്ഞതും ഇന്ന് പറഞ്ഞതും എല്ലാം എന്നെ ചൊടിപ്പിക്കാൻ ആണെന്ന് അറിയാം.. അപ്പോൾ ഞാൻ ദേഷ്യപ്പെട്ടാൽ..നിന്നെ ആട്ടിപ്പായിച്ചാൽ ..നിന്നെ അടിച്ചാൽ നിൻ്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നൊന്ന് അറിയണമായിരുന്ന്..അതിന് വേണ്ടിയാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞതും ചെയ്തതും..