പ്രണയം എന്ത്? എങ്ങനെ ?
അവളുടെ ഒരിക്കലും നിലക്കാതെ ചുംബന വർഷങ്ങൾ നിർത്തിയിട്ട് എൻ്റെ കണ്ണിൽ പ്രണയത്തോടെ നോക്കി നിന്നു.
അവളുടെ കണ്ണിൽ ഒരിക്കലും നിലക്കാത്തെ പ്രണയക്കടൽ ഞാൻ കണ്ടൂ.
ജാനി എൻ്റെ കണ്ണിൽ നോക്കിക്കൊണ്ട് തന്നെ പതിയെ എൻ്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.
അവളുടെ തേൻകിനിയും അധരങ്ങൾ എൻ്റെ അധരങ്ങളോട് കഥ പറയുന്ന നിമിഷത്തിനായി ഞാൻ കണ്ണടച്ചു കാത്തിരുന്നു..
“ടോ”..
അടുത്ത പടക്കവും എൻ്റെ കവളിൽ അവൾ പൊട്ടിച്ചു…
ഞാൻ കവിൾ പൊത്തിപ്പിടിച്ചോണ്ട് അവളെ നോക്കി.
അവിടെ ചിരി വരുന്നെങ്കിലും അത് കടിച്ചു പിടിച്ചു നിൽക്കുവാണ് …
“എന്നെ ഇപ്പം അടിച്ചത് എന്തിനാണ്”.
ഞാൻ മുഖം കൂർപ്പിച്ചു അവളെ നോക്കി ചോദിച്ചു…
അതോ .. ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടോ സിഗരറ്റ് വലിക്കരുതെന്ന്… എന്നിട്ട് ഇന്ന് ഉച്ചക്ക് നീ വലിച്ചില്ലെടാ ?…
അവൾ എൻ്റെ നേരെ വിരൽ ചൂണ്ടി ചോദിച്ചു.
അതിനു ഉച്ചക്ക് തന്നില്ലേ എൻ്റെ മുതു പൊളക്കെ യൊന്ന്..
അതു നീ രാവിലെ എന്നെ താത്തി പറഞ്ഞതിന് നിന്നെ ഒറ്റക്ക് കിട്ടിയപ്പോൾ തന്നതാ..
ഓഹോ.. ഞാൻ കരുതി നീ അന്നേരം അടുത്തുടെ പോയപ്പോൾ മണം കിട്ടി ..അത് കൊണ്ടായിരിക്കും ഇടിച്ചതെന്ന്..
ഹ്മ്മം ..അന്നരം ഞാൻ ജസ്റ്റ് നിൻ്റെ മണമൊന്ന് വലിച്ചെടുത്തതാ ..അപ്പൊ ചെറുതായി അതിൻ്റെ മണവും കിട്ടിയിരുന്നു..പക്ഷേ അപ്പോൾ എനിക്ക് കത്തിയില്ല..പിന്നെ എന്തോ ആലോചിച്ചപ്പോഴാണ് കത്തിയത്.. അപ്പൊത്തന്നെ രഞ്ജുന് മെസ്സെജയച്ച് ചോദിച്ചു.. അവൻ സമ്മതിച്ചു.. നീയാണ് അവനെ വിളിച്ചോണ്ട് പോയേന്നും അവൻ കുറെ വട്ടം വേണ്ടാന്നു പറഞ്ഞപ്പോൾ നീ നിർബന്ധിച്ചതാണെന്നും..