പ്രണയം എന്ത്? എങ്ങനെ ?
എല്ലാരും കണ്ടെന്ന് മനസ്സിലായപ്പോൾ പെണ്ണ് പാൽ പല്ലുകൾ കാട്ടി ഇളിച്ചു കാട്ടി..
രാമേട്ടാ.. ഇത് എൻ്റെ ഭാര്യ.. ജാനകി.. ജാനകി ഇത് നമ്മടെ രാമേട്ടൻ ..
ഇവിടെ വരുമ്പോൾ ഇതാണ് ഞങ്ങളുടെ സ്ഥിരം ഭക്ഷണശാല…
രാമേട്ടാ നല്ല വിശപ്പ്.. ഒന്ന് പെട്ടെന്ന് തരാമോ… ഞാൻ ഇടുപ്പ് തിരുമ്മിക്കൊണ്ട് പറഞ്ഞു.
അതിനെന്താ..ഒരു 5 മിനിറ്റ് ..ഇപ്പൊൾ തരാം..പറഞ്ഞുകൊണ്ട് രാമേട്ടൻ ഉള്ളിലോട്ടുപോയി.
എന്തിനാടി പിശാചേ.. എന്നെ നുള്ളിയെ..നിക്ക് നല്ലോണം നൊന്തു..ഞാൻ രാമേട്ടൻ പോയ ഉടനെ പെണ്ണിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു.
അത്.. നീ അങ്ങനെ പറഞ്ഞോണ്ടല്ലെ !!
അതിന് ഇങ്ങനെയാണോ നുള്ളുന്നെ..മനുഷ്യൻ്റെ ജീവൻ പോയി…നാറി… !!
കാര്യമായി പോയി… !!
നിനക്ക് ഞാനും കാണിച്ചു തരാടി… !!
ആഹ്.. കാണാം….!!
കാണാം… !!
അതും പറഞ്ഞു നോക്കിയപ്പോൾ എല്ലാരും ഞങ്ങളെത്തന്നെ നോക്കി ഇരിക്കുന്നു.
ഞാനൊരു വളിച്ച ചിരിയങ്ങ് പാസ്സാക്കിക്കൊടുത്തു.
ഈ….!!
പിന്നെ ഫോൺ എടുത്തു അതും തോണ്ടിക്കൊണ്ടിരുന്നു…ഇടക്ക് പെണ്ണിനേയും ചേർത്ത് നിർത്തി 2,3 സെൽഫിയും എടുത്തു..
ഇന്നാ മക്കളെ…..ഇത് കഴിക്ക്.. അപ്പോഴേക്കും ഞാൻ ചായ എടുക്കാം….
രാമേട്ടൻ രണ്ടു പ്ലേറ്റ് ബെഞ്ചിൽ വെച്ചിട്ട് അകത്തോട്ടു പോയി.
പരന്ന സ്റ്റീൽ പ്ലേറ്റിൽ വാഴയില ഇട്ടിട്ട് അതിൻ്റെ പുറത്ത് ബ്രഡ്, ഓംലെറ്റ്… ഉള്ളിയും മുളകും തക്കാളിയും കുറച്ച് മല്ലിയിലയും മുട്ടയും അല്പം മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ഇട്ട് നല്ലോണം അടിച്ചു പതപ്പിച്ചു ചൂട് കല്ലിൽ ഒഴിച്ചിട്ട് അതിൻ്റെ പുറത്ത് നല്ലോണം ബ്രഡ് നെയ്യിൽ മൊരിച്ചത് ഇട്ട് തിരിച്ചും മറിച്ചും ഇട്ട് നന്നായി വേവിക്കും….അവസാനം രണ്ടു ബ്രഡിൻ്റെ നടക്കു ഈ ഓംലെറ്റ് ആകും….നാടൻ സാൻഡ്‌വിച്ച്….!!