പ്രണയം എന്ത്? എങ്ങനെ ?
ഞാൻ അല്പം കൂടി മുമ്പോട്ടു പോയിട്ട് ഒരു ഷെഡിൻ്റെ സൈഡിൽ വണ്ടി ഒതുക്കി.. ജാനിയോട് കൂടെ വരാൻ കണ്ണ് കൊണ്ട് കാണിച്ചിട്ട് സൈഡിലുള്ള പൈപ്പ് ലക്ഷ്യമാക്കി നീങ്ങി..കൈ നല്ലോണം കഴുകി ജാനിയും ആയിട്ട് ഞങ്ങൾ ഷീറ്റ് ഇട്ട് ഉണ്ടാക്കിയ പീടികയിലോട്ട് കേറി.
രാമേട്ടാ.. രണ്ടു സ്പെഷ്യൽ ചായ..രണ്ടു സെറ്റ് ബ്രഡ് ഓംലെറ്റ്..ഞാൻ വിളിച്ചു പറഞ്ഞു..
അപ്പോഴാണ് പുള്ളി എന്നെ കണ്ടത്….
ആഹാ .. ഇതാര് ..കണ്ടിട്ട് കുറച്ചായല്ലോ..മറ്റെ കൂട്ടുകാരൻ എന്തിയെ ?..ഇതാരാ പുതിയ ആള്!!
രാമേട്ടൻ നിർത്താതെ ചോദിച്ചു കൊണ്ടിരുന്നു.
രാമേട്ടാ.. കുറച്ച് ബിസിയായിപ്പോയി..അതാണ് കുറച്ച് നാളായി ഇങ്ങോട്ടെന്നും വരാഞ്ഞെ..പിന്നെ ഈ പ്രാവശ്യം അവനെ കൂട്ടിയില്ല.. പിന്നെ ഇത് ആരാണെന്ന് എനിക്കറിയില്ല..
ചേട്ടാ വിശക്കുന്നു വല്ലതും തിന്നാൻ മേടിച്ചു തരുമോ എന്ന് ചോദിച്ചു വന്നതാ..
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
ജാനിയെ നോക്കിയപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ കണ്ണും ഉരുട്ടി പേടിപ്പിച്ചൊണ്ടിരിക്കുവാ.. അപ്പോൾത്തന്നെ കിട്ടി.. നല്ലൊരുനുള്ള് എൻ്റെ ഇടുപ്പിൽ.!! അവിടുന്ന് ഒരു കഷണം അടർന്നു പോയെന്ന് തോന്നുന്നു.!!
ആ…ഞാൻ അറിയാതെ വിളിച്ചുപോയി.
രാമേട്ടൻ ഞങ്ങളുടെ ആക്ഷൻ ഒക്കെ കണ്ട് ചിരിച്ചോണ്ടിരിക്കുവാ..വേറെ കഴിക്കാൻ വന്നവരൊക്കെ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്.