പ്രണയം എന്ത്? എങ്ങനെ ?
പിന്നെ ഓരോ കുന്നിലും വല്യ ഉരുളൻ പാറയുടെ ഇടക്ക് ഇരിക്കുന്ന കമിതാക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഏറ്റവും മുകളിൽ തിരക്കും നല്ല രീതിക്ക് കൂടിയിട്ടുണ്ട്.
ഒഴുകി നടക്കുന്ന കോടമഞ്ഞ് പുതച്ച അന്തിരീക്ഷത്തിൽ കുട്ടികളും വീട്ടുകാരുമായി വന്ന കുടുംബങ്ങൾ..മഞ്ഞിൻപുകയെ തട്ടിക്കളിക്കുന്ന കുട്ടികൾ…അവരുടെ സന്തോഷം കണ്ട് മനസ്സ് നിറയുന്ന
മാതാപിതാക്കൾ..സ്വന്തം പാതിയുടെ കൈകളിൽ കൈ കോർത്ത് പിടിച്ചു പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന കമിതാക്കളും ..ദമ്പതിമാരും ..പല രീതിയിൽനിന്നും ഫോട്ടോ എടുത്തും കളി തമാശകൾ പറഞ്ഞു ചിരിച്ചും കളിച്ചും കൂട്ടംകൂടി നടക്കുന്ന ട്രിപ്പേഴ്സ്..
ഈ സ്ഥലം ഒരു സ്വർഗ്ഗം തന്നെയാണ്..എല്ലാരുടെയും മുഖത്ത് സന്തോഷം മാത്രം.
പാർക്കിങ്ങിൽ നിന്നും വണ്ടിയെടുത്ത് ഞങ്ങൾ ഈ സ്വർഗത്തിന് തൽക്കാലത്തേക്ക് വിട പറഞ്ഞു.
ഇറക്കം തുടങ്ങിയപ്പോൾ എൻജിൻ ഓഫ് ചെയ്തു ന്യൂട്രലിൽ ഇട്ട് താഴോട്ട് നീങ്ങി..ആളുകൾ തകർത്തു മേളിലോട്ട് കേറുന്നുണ്ട്..ഞായറാഴ്ച്ച ആ കോണ്ട് അതിൻ്റെ തിരക്കുമുണ്ട്.
ചെക്ക്പോസ്റ്റ് കഴിഞ്ഞു ഹെയർ പിന്നുകൾ താഴോട്ട് നീങ്ങി തുടങ്ങി.
സൈഡിൽ ആളുകൾ വണ്ടി നിർത്തി ഫോട്ടോ എടുപ്പും പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുകയുമാണ്…
കുറച്ചും കൂടി മുമ്പോട്ടുപോയപ്പോൾ വഴിയരുകത്ത് കച്ചവടക്കാരെ കാണാൻ തുടങ്ങി… ബൈക്കിലും സൈക്കിളിലും പേപ്പർ കപ്പിൽ നിറയെ മുറിച്ച മാങ്ങയും പൈനാപ്പിളും ഉപ്പും മുളകും ഇട്ടത്..പിന്നെ പലയിനം തേയില, കാപ്പി പ്പൊടി കച്ചവടക്കാർ… സൈഡിൽ ഒരു ഷെഡ് കെട്ടി ഉണ്ടാക്കിയ ചായക്കടകൾ.