പ്രണയം എന്ത്? എങ്ങനെ ?
ഞാൻ അവളെ പിടി വിട്ടിട്ട് മാറി നിന്നു..പെണ്ണ് അല്പം കഴിഞ്ഞ് കണ്ണ് തുറന്നു..അവൾ നോക്കിയപ്പോൾ അവളെത്തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന എന്നെയാണ് കണ്ടത്….
എന്തെ… ?
ഞാൻ പിരികം ഉയർത്തി ചോദിച്ചു.
പെണ്ണ് ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചിട്ട് മീൻ കട്ടത് പിടിക്കപ്പെട്ട പൂച്ചയെപ്പോലെ അവിടെ നിന്നു പരുങ്ങി..
ഇനിയും പെണ്ണിനെ ഇട്ട് വട്ട് കളിപ്പിച്ചാൽ ശരിയാവില്ല…ഇപ്പൊൾ ത്തന്നെയും സമയമേറെയായി.. രാവിലെ ഒന്നും കഴിച്ചതുമില്ല….അത് കൊണ്ട് പെട്ടെന്ന് ബാക്കി കാര്യങ്ങൾ ചെയ്യാന്ന് വെച്ചു…
ഞാൻ പെണ്ണിനേയും കൊണ്ട് കുന്നിൻ്റെ അറ്റത്ത് പോയി.. കുന്നും മലയും അതിന് മുകളിൽ മേഘങ്ങൾപോലെ ഒഴുകിപ്പോകുന്ന കോടമഞ്ഞും ബാക്ക്ഗ്രൗണ്ട് ആക്കി ഞങ്ങളുടെ കിടുക്കൻ സെൽഫികൾ ..
പെണ്ണിനെ എൻ്റെ നെഞ്ചോട് ചേർത്തു നിർത്തിയും ..പുണർന്നും ..കവിളിൽ ചുംബിക്കുന്നതും.. അങ്ങനെ പല രീതിയിലുള്ള ചിത്രങ്ങൾ എൻ്റെ ഫോൺ പകർത്തി.
അവസാനം ജാനിയുടെ കാല് പിടിച്ച് അവളുടെ ചുണ്ടിൽ മുത്തുന്ന ഒരു ഫോട്ടോയും കിട്ടി….അതിന് വേണ്ടി അവളുടെ അടുത്ത് കുറെ ഗുസ്തി കൂടേണ്ടി വന്നു..
അത് കഴിഞ്ഞ് ജാനിയുടെ പല പോസിലുള്ള ഫോട്ടോസും ഞാൻ പകർത്തി..
മണി 11 കഴിഞ്ഞു..8 മണി ആയപ്പോൾ ഇവിടെ എത്തിയതാണ്..വിശപ്പിൻ്റെ വിളി നല്ലോണം കേൾക്കുന്നുണ്ട്.. ഇനിയും നിന്നാൽ ശരിയാവില്ല..അത്കൊണ്ട് ഞങ്ങൾ തെറിക്കാൻ തീരുമാനിച്ചു..