പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – പൊക്കോണം അസത്തെ..വഷളൻ !!
എൻ്റെ കൈ തട്ടിമാറ്റിക്കൊണ്ട് പെണ്ണ് ചീറ്റി.
വാവേച്ചി..
ഞാൻ ദൈന്യമായി നോക്കിക്കൊണ്ട് പറഞ്ഞു.
ഒരു കൂവേച്ചിയും ഇല്ല..
ചേച്ചി പ്ലീസ്… ഞാൻ മുഖത്ത് പറ്റാവുന്ന അത്രയും നിഷ്കളങ്കത വരുത്തിക്കൊണ്ട് പറഞ്ഞു.
തക്കു.. ആരേലും കണ്ടാ..നിക്ക് പറ്റില്ല..ഞാൻ തരില്ല…
പെണ്ണ് കട്ടായം പറഞ്ഞു.
ഡി..ആരും കാണത്തില്ല.. പ്ലീസ്..കൊതികൊണ്ടല്ലെ…
വേണ്ട…ഇവിടെ വെച്ച് ഞാൻ തരില്ല…
റൂമിൽ എത്തിയിട്ട് തരുമോ ?
അത് അപ്പം ആലോചിക്കാം …
ഓഹോ…അവൾടെ മറ്റെടുത്ത ഡിമാൻഡ്…നീ എല്ലാം കെട്ടി പൊതിഞ്ഞു വെച്ചോ….എനിക്ക് വേണ്ട.. നിൻ്റെ ഒരിതും..അവളുടെ അമ്മുമ്മേട ജാഡ…
ഞാൻ അവിടുന്ന് എഴുന്നേറ്റ് മുമ്പോട്ടു പോയി ചുറ്റും നോക്കിനിന്നു.
തക്കു..അവൾ പതിയെ വിളിച്ചു..
ഞാൻ കേട്ടഭാവം നടിച്ചില്ല.
തക്കു…
ഇപ്രാവശ്യം പെണ്ണിൻ്റെ ശബ്ദം ചിലമ്പിച്ചപോലെ..ഈശ്വരാ….ഈ സാധനം കരയുവാണോ.. ഏയ്….ആയിരിക്കില്ല.
തക്കു…. പ്ലീസ് എന്നോട്..പിണങ്ങല്ലെ..ഞാൻ തരാം…
പെണ്ണ് വിക്കി വിക്കി പറഞ്ഞു.
ഈശ്വരാ പെണ്ണ് കരയുവാ..
ഞാൻ പെട്ടെന്ന് തിരഞ്ഞുനോക്കി..
വാലിട്ടെഴുതിയെ മയിൽപീലി കണ്ണുകളിൽനിന്നും മഴ പെയ്യുംപോലെ നീർജലങ്ങൾ ഇറ്റ് വീഴുന്നു.
അവളുടെ കണ്ണിൽനിന്നും ഇറ്റ ഓരോ തുള്ളി കണ്ണുനീരും എൻ്റെ ഹൃദയത്തിൽ പതിക്കുന്ന ഓരോ അമ്പ്പോലെ തോന്നി….