പ്രണയം എന്ത്? എങ്ങനെ ?
വള്ളികൾ നീക്കി സൂക്ഷിച്ചു നോക്കിയപ്പോൾ കമിതാക്കൾ..!!
പെണ്ണിൻ്റെ മടിയിൽ തലവെച്ച് കിടക്കുകയാണ് പയ്യൻ.. അവൻ്റെ മുഖവും അവളുടെ ഫ്രണ്ട് മുഴുവനും ഷാളുകൊണ്ട് മറച്ചിട്ടുണ്ട്..അവൾ തല മേലോട്ടുയർത്തി കണ്ണുകൾ കൂമ്പി അടച്ചിരിക്കുകയാണ്..അവളുടെ കൈകൾ ഷാളിൻ്റെ ഉള്ളിൽക്കൂടി അവൻ്റെ തലയെ തലോടുന്നുണ്ട്..
സംഭവം എന്നതാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ ചേച്ചിയെ നോക്കി.
അവൾക്കും കാര്യം കത്തിയെന്ന് തോന്നുന്നു..പെണ്ണിൻ്റെ മുഖത്ത് ചെറിയ നാണവും അതിശയവുമുണ്ട്.
പിന്നെ ഞാൻ അവിടെ നിന്നില്ല..അവരെ അവരുടെ സ്വകാര്യതയിലേക്ക് വിട്ടിട്ട് ഞങ്ങൾ താഴോട്ടിറങ്ങി..
അടുത്ത ചെറിയ മൊട്ടപ്പാറയാണ് എൻ്റെ സ്ഥിരം സ്പോട്ട്.. കുറെ ഉരുളൻ പാറകളും നീളൻ പുല്ലുകളും കൊണ്ട് നിറഞ്ഞ ചെറിയ മൊട്ടക്കുന്ന്..
കുന്നിൻ്റെ തുമ്പിൽ പാറ പിളർത്തി ഉയർന്നുവന്ന ചെറിയൊരു മരം..
ഏക മരം… !!
ഇങ്ങോട്ട് സാധാരണ ആരും വരാരില്ല..കാരണം, ഒന്ന് നല്ല ദൂരമുണ്ട്….രണ്ട്, ഇപ്പൊൾ കഴിഞ്ഞ ആ കാട്.. കുത്സിതത്തിന് വരുന്നവർ കാട്ടിൽത്തന്നെ ഏതേലും മൂലയിൽ ഒതുങ്ങും..ഇങ്ങോട്ട് ആരും വരാറില്ല.
ഞാൻ എൻ്റെ പെണ്ണിനേയും കൊണ്ട് ആ മരത്തിൻ്റെ ചുവട്ടിൽ ഇരുന്നു.. പെണ്ണിനെ ഇരുത്തിയിട്ട് ഞാൻ അവളുടെ മടിയിൽ തലയും വെച്ച് കിടന്നു.