പ്രണയം എന്ത്? എങ്ങനെ ?
അതിൻ്റെ പുറത്തുകൂടി മേഘങ്ങൾ പോലെ ഒഴുകി നടക്കുന്ന കോടമഞ്ഞ് !! ഉഫ്.!! എന്നാ ഫീൽ..!!
ഞങ്ങൾ നിന്ന കുന്നിൻ്റെ മുകളിൽ കുറെ ഫാമിലികളും..കാമുകീ കാമുകന്മാരും.. ട്രിപ്പിങ്ങിന് ഇറങ്ങിയ പിള്ളേരു മുണ്ടായിരുന്നു..
തിരക്ക് കൂടുതൽ കാരണം ഞാൻ എൻ്റെ സ്ഥിരം സ്പോട്ടിൽ പോകാൻ തീരുമാനിച്ചു.
മൂന്ന് കുന്നുകൾ കഴിഞ്ഞപ്പോൾ പെണ്ണ് കുഴഞ്ഞുപോയി..ഞാനും തളർന്നു.
ഇവിടുന്ന് നോക്കുമ്പോൾ മുമ്പത്തെക്കാട്ടിലും കാഴ്ച്ചകൾ മനോഹരമായി തോന്നി…
പീലി വിടർത്തി ആടുന്ന പരവദാനി പുല്ലുകളെ തഴുകി ഒഴുകിപ്പോകുന്ന കോട മഞ്ഞ്…. തെന്നിയും തെറിച്ചുമിരിക്കുന്ന കമിതാക്കൾ..തൻ്റെ പാതിയുടെ മടിയിൽ തലവെച്ച് അവരുടെ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്നു..!!
ചുറ്റുമുള്ള ഒന്നും ശ്രദ്ധിക്കാതെ അവരുടെ മാത്രം ലോകത്തിൽ അലിഞ്ഞിരിക്കുന്ന അവരെ കാണാൻ തന്നെ രസമായിരുന്നു.
അവരുടെ കളിയും ചിരിയും കുസൃതികളും..അവരുടെ മാത്രം ലോകം..!!
എൻ്റെ പെണ്ണിൻ്റെ വിളിയാണ് എന്നെ ചിന്തകളിൽനിന്നും തിരിച്ചുകൊണ്ടുവന്നത്.
തക്കു..നിക്ക് ഇനി നടക്കാൻ വയ്യാ… തളർന്നു…
ജാനി കിതച്ചുകൊണ്ട് പറഞ്ഞു.
ഡീ..സ്വല്പംകൂടി പോയാൽ മതി.. പ്ലീസ്… !!
ഞാനും കിതപ്പടക്കിക്കൊണ്ട്പറഞ്ഞു.
മ്മ്മ…
ഒരു മൂളൽ മാത്രമായിരുന്നു മറുപടി..
ജാനീടെ മുഖം ഇപ്പോൾ വാടിയ താമരപ്പൂ പോലെയായി…വാലിട്ടെഴുതിയ മയിൽ പീലി കണ്ണുകളിൽ ഇപ്പോൾ തളർച്ച കാണാം…തുടുത്ത കവിളുകൾ അല്പം കൂടി ചുമന്നിട്ടുണ്ട്…ചെറുതായി വിറക്കുന്ന തത്തമ്മ ചുണ്ടുകൾ…. വലംപിരിശംഖ് പോലെയുള്ള നീണ്ട കഴുത്തിൽ പൊടിഞ്ഞിരിക്കുന്ന വിയർപ്പു തുള്ളികൾ….