പ്രണയം എന്ത്? എങ്ങനെ ?
ഓരോ ഹെയർ പിന്നും വളച്ചെടുക്കുമ്പോൾ പെണ്ണിൻ്റെ പിടി എൻ്റെ മേൽ മുറുകി …..ടോപ് എത്താറായപ്പോൾ ഉള്ള വ്യൂവും തണുത്ത മന്ദമാരുതനും ആസ്വദിച്ചു ഞങ്ങൾ മുമ്പോട്ടു നീങ്ങി.
ഏറ്റവും മുകളിലെത്തി രണ്ടുപേർക്കു മുള്ള പാസും ചെക്കിങ്ങും കഴിഞ്ഞു വണ്ടി ലക്ഷ്യസ്ഥാനത്ത് എത്തി.
ചുറ്റും കോടമഞ്ഞ് പറന്നു നടക്കുന്ന അന്തരീക്ഷം.
വണ്ടി പാർക്കിങ്ങിൽ ഒതുക്കി ഇറങ്ങിയപ്പോൾ പെണ്ണിൻ്റെ മുഖത്ത് അത്ഭുതവും സന്തോഷവും തെന്നിമാറി കളിച്ചു.
പെണ്ണിൻ്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എൻ്റെ മനസ്സും നിറഞ്ഞു. മുമ്പോട്ടു അവളുടെ കൈയും പിടിച്ചു നടന്നപ്പോഴാണ് വല്യ അക്ഷരത്തിൽ എഴുതിയിരിക്കുന്ന ബോർഡ് എൻ്റെ കണ്ണിൽ പെട്ടത്….
PONMUDI HILL STATION
ഞായറാഴ്ച ആയതുകൊണ്ട് രാവിലെ അല്പം തിരക്കുണ്ട്. കമിതാക്കളെപ്പോലെ കൈകൾ കോർത്ത്പിടിച്ച് ഞങ്ങൾ മുമ്പോട്ടു നീങ്ങി. ചുറ്റും കോടമഞ്ഞ് പുതച്ച അന്തരീക്ഷം..സൂര്യവെട്ടം ഉണ്ടെങ്കിലും നല്ല തണുപ്പ് ഉണ്ടായിരുന്നു.
ഞങ്ങൾ ആദ്യത്തെ കുന്ന് കയറാൻ തുടങ്ങി. ഇന്നലെ രാത്രിയിലത്തെ കുരുത്തക്കേട് കാരണം പെണ്ണിന് നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.
പൊന്മുടിയുടെ ഏറ്റവും മുകളിൽനിന്ന് താഴേക്ക് നോക്കാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.. ചുറ്റും പച്ചപ്പുല്ലുകൾ പീലി വിരിഞ്ഞു നിൽക്കുന്ന കുന്നും മലയും !!