പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – പൊക്കോണം അങ്ങോട്ടസത്തേ… മനുഷ്യന് ഒന്നു മുള്ളാൻപോലും മേലായിരുന്നു രാവിലെ..
രാത്രി ഒന്ന് അനുവാദം കൊടുത്തപ്പോൾ മനുഷ്യന് നടക്കാൻപോലും പറ്റാതെയാക്കി…പിശാശ്…എന്നിട്ട് വീണ്ടും വരുന്നു.. അവൻ്റെ …
പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കാതെ അവൾ ഒരു പില്ലൊ എടുത്ത് ഓങ്ങിക്കൊണ്ട് പറഞ്ഞു..
പെണ്ണിൻ്റെ കൊണം മാറിത്തുടങ്ങി….ഇനി നിന്നാൽ ചിലപ്പോൾ പണി കിട്ടും….അതുകൊണ്ട് ഞാൻ നൈസിന് അവിടുന്ന് സ്കൂട്ടാവാൻ തീരുമാനിച്ചു..
നീ പോടി പുല്ലേ….അവൾടെ ഒരു ജാഡ… അതും പറഞ്ഞു ഞാൻ നേരെ ബാത്ത്റൂമിലോട്ട് തിരിഞ്ഞു നടന്നു.
എന്തോ ഭാഗ്യത്തിന് പെണ്ണ് പിന്നെ ഒന്നും പറഞ്ഞില്ല.
തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ അറിയാതെ ഒന്ന് എരുവു വലിച്ചു പോയി….
സുഖമുള്ള നീറ്റൽ !!
ജാനിയുടെ നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും നൽകിയ നീറ്റൽ !!
ആ സുഖമുള്ള വേദന ആസ്വദിച്ചു വിശാലമായ കുളിയും കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ പെണ്ണ് കണ്ണാടിയുടെ മുമ്പിൽനിന്ന് ഒരുങ്ങുവാ..
ഒരു നീല ചുരിദാർ ടോപ്പും, വെള്ള ലെഗിങ്സുമാണ് വേഷം….ബെഡിൽ എനിക്കിടാൻ ബ്ലൂ ഷർട്ടും ചന്ദന കള്ളർ ജീൻസും എടുത്ത് വച്ചിട്ടുണ്ട്.
രണ്ടുപേരും ഒരുങ്ങിയിറങ്ങി നേരെ അമ്പലത്തിലേക്ക് വെച്ച്പിടിച്ചു.
ജനാർദ്ധന സ്വാമിയോടും ഹനുമാൻ സ്വാമിയോടും പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ ഒരൊറ്റ പ്രാർത്ഥനയെ ഒള്ളു….ജീവിതകാലം മുഴുവനും ജാനി എൻ്റെ നല്ല പാതിയായി കൂടെ വേണമെന്ന്.. ഒരു വിധിക്കും വിട്ടുകൊടുക്കാതെ എന്നും ഞങ്ങൾ ഒരുമിച്ചുതന്നെ വേണമെന്ന്…