പ്രണയം എന്ത്? എങ്ങനെ ?
നിനക്ക് വേറെ വല്ല പെൺകുട്ടിയേയും ഇഷ്ടമാണോ.. ആണെങ്കിൽ നമ്മടെ ക്ലാസ്സിൽ ഉള്ളതാണോ…അതോ ജൂനിയർ പെണ്ണോ..അല്ലേ വേറെ എവിടെയെങ്കിലും ഉള്ളതാണൊ ..പറ എന്നോട്…
ഇത് പറഞ്ഞപ്പോഴേക്കും നിമ്മിയുടെ സ്വരം ഉയർന്നിരുന്നു.
നിമ്മീ .. ഞാൻ പറഞ്ഞല്ലോ എനിക്കൊരു കാരണമുണ്ട്..അതിപ്പൊൾ പറയാൻ പറ്റില്ലെന്ന്….പിന്നെ നീ എന്നെ നല്ലോരു ഫ്രണ്ടായിട്ടെ കാണവോ ള്ളു…മുമ്പേ നമ്മൾ എങ്ങനെയായിരുന്നോ അതെ പോലെ. Let’s be good friends forever‘..
നിറഞ്ഞു തുളുമ്പാറായ ഉണ്ടക്കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു.
നിമ്മി അൽപനേരം എന്തോ ചിന്തിച്ചു നിന്നിട്ട് പെട്ടെന്ന് എന്നെ ഇറുക്കി പുണർന്നു.
നിമിഷങ്ങൾമാത്രം ആയുസുണ്ടായിരുന്ന ആലിംഗനം..!!
ആലിംഗനം ഭേദിച്ച് എൻ്റെ മുഖത്ത് നോക്കാതെ “‘ഫ്രണ്ട്സ്”‘ എന്നുമാത്രം പറഞ്ഞുകൊണ്ട് നിറഞ്ഞു ഒഴുകിയ കണ്ണുകൾ തുടച്ച് അവൾ ഓടിപ്പോയി.
പിന്നീടുള്ള സമയം വേഗം കടന്നുപോയി.
ഉച്ചക്ക് ശേഷമുള്ള ക്ലാസ്സ് ഉറങ്ങാൻ ആവേശം കൂട്ടിയെങ്കിലും ഉറങ്ങാതെ കടിച്ചുപിടിച്ചു നിന്നു.
ക്ലാസ്സ് കഴിഞ്ഞു പിള്ളേരെല്ലാം വീട്ടിൽ പറഞ്ഞു വിട്ടിട്ട് പോകാൻവേണ്ടി ഞാനും രഞ്ജുവും പാർക്കിങ്ങിൽ നിന്നു.
” ആനന്ദ് ..’
ഒരു പരിചിതമായ സ്വരം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.
നിമ്മി നിറപുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുന്നു.