പ്രണയം എന്ത്? എങ്ങനെ ?
ഡാ എനിക്ക് നിന്നെ ഇഷ്ടമാണ്..
അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു.
മ്മും… എനിക്കും നിന്നെ ഇഷ്ടമാണ്..
നീ എൻ്റെ ചങ്ക് ഫ്രണ്ടല്ലേ !!.
ഡാ ആ..ഇഷ്ടമല്ല…I really like you..
I Love You !!
ഡീ നീ എന്തുവാ ഈ പറയുന്നത് ?
നീ ഇപ്പൊൾ എന്താ പറഞ്ഞതെന്ന് വല്ല പിടിത്തവുമുണ്ടോ !!… എനിക്ക് ഒരിക്കലും നിന്നെ അങ്ങനെ കാണാൻ കഴിയില്ല. നീ ഇത് എന്നോട് ഒരു മാസം മുന്നേ പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ എൻ്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചേനെ.. പക്ഷേ ഇപ്പൊൾ എനിക്ക് ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിയില്ല…
നീ എൻ്റെ നല്ലൊരു ഫ്രണ്ടാണ്…
ഇനി എന്നും അങ്ങനെ തന്നെയായി രിക്കും.. നമുക്ക് ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ല.
ആനന്ദേ..നീയല്ലേ ഇപ്പോൾ പറഞ്ഞത് മുമ്പെയായിരുന്നെങ്കിൽ നീ എന്നെസ്വീകരിച്ചേനേന്ന് !! പിന്നെ എന്ത് കൊണ്ട് ഇപ്പോൾ… ?
എനിക്ക് ആരും കൊതിക്കുന്ന സൗന്ദര്യമില്ലേ ?.കാശില്ലേ ? നിനക്കെന്നെ കഴിഞ്ഞ ഒന്നര വർഷമായിട്ടറിയാം. എനിക്ക് നിന്നെയും.
ഇതിൽ കൂടുതൽ എന്ത് വേണം ?
നീ പറഞ്ഞതെല്ലാം എനിക്ക് നിന്നെ ജീവിതത്തിലേക്ക് സ്വീകരിക്കാനുള്ള കാരണങ്ങളായേക്കാം.. പക്ഷേ ഇതിനെ എല്ലാം ഭേദിക്കാൻ തക്കവണ്ണം ഒരു കാരണമുണ്ട്..അതിപ്പൊൾ എനിക്ക് പറയാൻ പറ്റില്ല. സമയമാവുമ്പോൾ ഞാൻ തന്നെ പറയാം നിന്നോട് ..