പ്രണയം എന്ത്? എങ്ങനെ ?
അവർക്ക് ഒരു മകൻ കൂടിയുണ്ട്. രഞ്ജിത്ത് എന്ന രഞ്ജു. അതെ അവൻ, ആ നാറി, പറഞ്ഞുവരുമ്പോൾ എൻ്റെ അളിയനായിട്ട് വരും.
ഞങ്ങളുടെ രണ്ട് കൂട്ടരുടെയും വീട് ഒരേ കോമ്പൗണ്ടിലാണ്.
ക്ലാസ്സിലോട്ട് കേറി ബാഗുവെച്ചിട്ട് തിരിഞ്ഞപ്പോളാണ് എന്നെത്തന്നെ നോക്കി നിൽക്കുന്ന നിമ്മിയെ ഞാൻ കണ്ടത്.
നിമ്മിയെ കണ്ടമാത്രയിൽ എൻ്റെ മനം ഇന്നലത്തെയും ഇന്നത്തേയും സംഭവ വികാസത്തിലേക്ക് ചേക്കേറി.
Yesterday afternoon…
ആനന്ദ്, എനിക്കൊരു കാര്യം നിന്നോട് പറയാനുണ്ടായിരുന്നു.
മ്മ്…. നീ പറഞ്ഞോ…അതിനെന്തിനാണ് ഇങ്ങനെയൊരു മുഖവര..?
ഡാ.. അത് പിന്നെ കുറച്ച് പേഴ്സണലാണ്. നമ്മുക്ക് അങ്ങോട്ട് മാറി നിൽക്കാം..
അവൾ പതിയ പറഞ്ഞു.
മ്മ്.. ശെരി വാ..
കോളേജിൻ്റെ സൈഡിലെ വാകമരത്തണലിൽ അൽപനേരമായിട്ടും വിദൂരത്തിലേക്ക് നോക്കി നിൽക്കുന്നതല്ലാതെ അവൾ ഒന്നും പറയാത്തത് കൊണ്ട് ഞാൻ തന്നെ നിശബ്ദത ഭേദിക്കാൻ തീരുമാനിച്ചു.
ഡീ .. നീ ചുമ്മാ ആളെ ആസ്സാക്കാതെ കാര്യം പറ !!
അതു പിന്നെ ആനന്ദേ..എനിക്ക് പറയാനുള്ളത്..ഞാൻ..എങ്ങനെ പറയും!!
ഡി പെണ്ണേ വല്ലതും മൊഴിയാനുണ്ടെങ്കിൽ മൊഴി..
ചുമ്മാ മനുഷ്യൻ്റെ സമയം കളയാനായിട്ട് !!!
ഡാ അത് പിന്നെ .. ഞാൻ.. അത്.. എനിക്ക്..നിനക്ക്..എന്നോട്..അല്ല..പിന്നെ ..എനിക്ക് !!
ഡീ പെണ്ണേ… നീ കാര്യം പറ..