പ്രണയം എന്ത്? എങ്ങനെ ?
അളിയാ ആനന്ദേ..നിൻ്റെ പെണ്ണ് ഇന്ന് നല്ല ദേഷ്യത്തിലാണല്ലോ !! എന്നാ പറ്റി?
രഞ്ജു എൻ്റെ അടുത്ത് വന്ന് ചോദിച്ചു.
അത് ഒന്നുമില്ലളിയാ…ഞാൻ എന്നും രാവിലെയിറങ്ങാൻ നേരത്ത് അവൾക്കൊരു ഉമ്മ കൊടുക്കും.
ഇന്ന് കൊടുത്തില്ലാ.. അതിൻ്റെയാ!!
ഞാൻ രഞ്ജുവിനെ നോക്കി പറഞ്ഞിട്ട് തിരികെ ക്ലാസ്സിലേക്ക് കേറി.
ഞാൻ ക്ലാസിലിരുന്ന് മൊബൈലിൽ കളിച്ചോണ്ടിരുന്നത് പുള്ളിക്കാരി കണ്ടൂ. എന്നെ ഒന്ന് വാട്ടാൻ കിട്ടിയ ചാൻസ് നല്ലോണം അങ്ങ് മുതലാക്കിയാണ്
എന്നെ ഗെറ്റ് ഔട്ട് അടിച്ചത്.
ജാനകി..എൻ്റെ ക്ലാസ്സ് ടുട്ടർ..കൂടാതെ എൻ്റെ സഹധർമിണി..എൻ്റെ ഭാര്യ !! ജാനകി ആനന്ദ്. എൻ്റെ ജാനൂട്ടി !!
ജാനകി എൻ്റെ ഭാര്യയാണെന്ന് കോളേജില്ലുള്ളവർക്കോ നാട്ടുകാർക്കോ അറിയില്ല…
ഞങ്ങളുടെ വീട്ടുകാർക്ക് മാത്രം അറിയുന്ന രഹസ്യം..
ഇതൊരു രഹസ്യമാകാൻ കാരണമുണ്ട്…
ഞാൻ ആനന്ദ്.. 23 വയസ്സ്.
നാരായണ വർമ്മയുടെയും ഭാഗ്യലക്ഷ്മിയുടെയും ഏക പുത്രൻ. അച്ഛന് സ്വന്തമായി പല ബിസിനസുകളുമുണ്ട്. അതുകൊണ്ട് സുഖജീവിതം !!
ഞാൻ അച്ഛൻ്റെ ചിലവിൽ ഇപ്പോൾ കൊല്ലത്ത് ഒരു ബിസിനസ്സ് സ്കൂളിൽ എംബിഎ ചെയ്യുന്നു.
പിന്നെ ജാനകി ആനന്ദ്..
ഞാൻ പഠിക്കുന്ന എൻ്റെ കോളജിൽ ടുട്ടറായിട്ട് ജോലി ചെയ്യുന്നു.
എന്നേക്കാളും രണ്ടു വയസ്സിനു മൂപ്പ് (25) . കൂടാതെ എൻ്റെ മാമന്റെ
മാമൻ്റെ പേര് ശിവ ശങ്കർ , മാമി : ചിത്ര.