പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്..!!
നീയൊക്കെ പഠിക്കാനല്ല ക്ലാസ്സിൽ വരുന്നതെന്നറിയാം..
അപ്പൻ ഉണ്ടാക്കിയ പണത്തിൽ വിലസി ജീവിക്കുന്ന നിനക്കൊന്നും പഠിത്തത്തിൻ്റെ വില അറിയില്ല..
രാവിലെ കുളിച്ചൊരുങ്ങി വന്നോളും ബാക്കിയുള്ളവരെയും ശല്യം ചെയ്യാൻ. അതെങ്ങനെ.. പഠിക്കാൻ അല്ലലോ രാവിലെ വരുന്നത്.. വേറെ പല കാര്യത്തിനുമല്ലേ !!
അതിന് ഞാനൊന്നും ചെയ്തില്ലല്ലോ. ഇവിടെ ഒതുങ്ങിയിരുന്നു മൊബൈൽ നോക്കുവായിരുന്നല്ലോ..
ഞാൻ പതിയ പറഞ്ഞു..
ഡാ ചെറുക്കാ…എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആണുങ്ങളെപ്പോലെ ഒറക്കെ പറ..
എന്നിട്ട് വേണം പ്രിൻസിയോട് പറഞ്ഞ് പണി വാങ്ങിത്തരാൻ.
ഞാൻ വീണ്ടും പതിയെ പറഞ്ഞു.
”’നീ എന്താടാ പിറുപിറുക്കുന്നത് ? ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോകാൻ നോക്ക്. അതോ ഞാൻ ഇറങ്ങിപ്പോണോ ?
വേണ്ട. ഞാൻ പൊക്കോളാം..
ഞാനുറക്കെ പറഞ്ഞിട്ട് ബാഗും എടുത്തോണ്ട് ഇറങ്ങി.
വീട്ടില് എത്തീട്ട് നിനക്ക് ഞാൻ കാണിച്ചു തരാം.
ഞാൻ പതിയ പറഞ്ഞോണ്ട് പുറത്തേക്ക് ഇറങ്ങി.
എന്തോ ഭാഗ്യത്തിന് അന്നേരം തന്നെ ബെൽ അടിച്ചു.
ക്ലാസ് തീർന്നതും അവൾ ബുക്സ് എല്ലാം എടുത്തോണ്ട് പുറത്തിറങ്ങി.
എന്നെ പാസ്സ് ചെയ്യുമ്പോൾ ദഹിപ്പിക്കുന്ന നോട്ടവും നോക്കിക്കൊണ്ട് സ്റ്റാഫ് റൂമിലോട്ട് പോയി.
പോടി പുല്ലേ .. നിനക്ക് ഞാൻ വെച്ചിട്ടുണ്ട് !!
ഞാൻ അവളെനോക്കി പതിയെ പറഞ്ഞു.