പൂജയെ എനിക്ക് നഷ്ടപ്പെടാൻ വയ്യ എന്നതാണ് സത്യം, അവളുടെ സ്നേഹം മുഴുവനും എനിക്ക് മാത്രം സ്വന്തമാക്കണം എന്ന മോഹം ഉള്ളിൽ പേടി കൊണ്ടാണ് കഴിഞ്ഞിരുന്നത്, ഞങ്ങൾ ഇരുവരെയും അച്ഛന് കണ്ണെടുത്താൽ കണ്ടൂടാ ആകെയുള്ളത് പൂജയാണ്, സോണിയ ചേച്ചിയാണെങ്കിൽ അധികമൊന്നും ഞങ്ങളോട് സംസാരിക്കയും ഇല്ല.
അഖിലിന് അതൊരു ഷോക്കായിരുക്കും, എന്ന് എനിക്കും പൂജക്കും നല്ല
ഉറപ്പുണ്ടായിരുന്നു, മൂന്നാലു ദിവസം അവൻ ക്ലാസ്സിലേക്ക് വരാതായപ്പോൾ രാത്രിയിൽ എൻറെ മാറിൽ മയങ്ങുമ്പോ പൂജ ചോദിക്കും.
“സെബിൻ. അവൻ കടും കൈ വല്ലതും ചെയ്യുമോ.”
“ഇല്ല പൂജ. ഇങ്ങനെ പേടി വേണ്ട.കേട്ടോ.”
പുലർകാലെ ഞാൻ എണീറ്റപ്പോൾ എൻറെ മാറിൽ കിടന്നു കരയുകയാണ് എൻറെ പെണ്ണ്. ഞാൻ കണ്ണ് തുറന്നപ്പോൾ അവൾ കലങ്ങിയ കണ്ണുമായി പറഞ്ഞു.
“സെബിൻ. നിനക്ക് എന്നെ ശെരിക്കും ഇഷ്ടമണോ. അതോ.”
“എത്ര തവണ ഞാനിതിനു ഉത്തരം പറയണം!.”
എൻറെ കൊച്ചിൻറെ കരച്ചിൽ എനിക്ക് സഹിക്കാൻ കഴിയാത്ത ഒന്നാണ്. അവൾ ഇത്രേം അഴകും ധൈര്യവും ബുദ്ധിയും കൊടുത്തിട്ടും, ഇങ്ങനെ പിറന്നപടി രണ്ടാളും കെട്ടിപിടിച്ചു ഉറങ്ങി കഴിഞ്ഞും ഇതുപോലെ എണീറ്റ് മനുഷ്യനെ കൊല്ലുന്ന ചോദ്യം എറിയാൻ മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു.
കണ്ണീരിൽ കലങ്ങിയ അവളുടെ കണ്ണീർ ഞാൻ നാവുകൊണ്ട് നക്കികുടിക്കുമ്പോ അവൾ എൻറെ മാറിൽ തല ചേർത്ത് കിടന്നു.
എപ്പോഴോ ഉറങ്ങി.