അവൾ ഒരു പഴയ ചുരിദാറും ഞാൻ ഷർട്ടും പാന്റും ഇട്ടുകൊണ്ട് പയ്യെ വരമ്പത്തൂടെ നടന്നു.
മഴക്കോളുണ്ട്.
നടക്കുമ്പോ രണ്ടു വര്ഷം മുൻപ് നടന്ന ഒരു സംഭവം ഞാൻ ഓർത്തു.
റ്റിയൂഷന് ക്‌ളാസിൽ ഒരു പയ്യനുണ്ട്, അഖിൽ. പൂജക്ക് അവനെ വലിയ കാര്യമാണ്. എനിക്കവനെ ഇഷ്ടവുമല്ല. പക്ഷെ എന്നെ അസൂയപ്പെടുത്താൻ ഇടക്ക് അവൻറെയൊപ്പം മാത്‍സ് പ്രോബ്ലം അവൾ സോൾവ് ചെയ്യാറുണ്ട്.
തിരിച്ചു ഞാൻ അവളോടപ്പം വരുമ്പോ, അവൾ ചിണുങ്ങി ചോദിക്കും.
“ഡാ.”
“എന്തേലും പറയെടാ. മിണ്ടാതെ എന്തിനാ നടക്കുന്നെ.”
പക്ഷെ ഞാൻ വീടെത്തിയാൽ. കരയാൻ തുടങ്ങുമ്പോഴേക്കും. അവളുടെ ചുണ്ടുകൾ എൻറെ ചുണ്ടിൽ അമര്ന്നിരിക്കും അതങ്ങനെയാണ്.
എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതിൽ അവൾക്കൊരു സന്തോഷം ഉണ്ട്. ഞാനത് അത്ര കാര്യമാക്കി എടുക്കുന്നിലെങ്കിലും എന്നെ കിടത്തി എൻറെ മേലെ കയറിയുന്നുള്ള ചുടു ചുംബനങ്ങൾക്ക് വേണ്ടി ഞാനും ആ വേദനയുള്ള നിമിഷങ്ങൾ ആസ്വദിച്ച് കിടക്കും.
ഇന്ന് ക്ലാസ്സിൽ അഖിലിൻറെ അടുത്ത് ഇരിക്കുമ്പോ അവൻ എന്നോട് ഒരു എഴുത്തു പൂജക്ക് കൊടുക്കാമോ ചോദിച്ചു. ഞാൻ അവൻറെ ചെവിയിൽ പറഞ്ഞു.
“അവൾ എൻറെയാണ്. എൻറെ മാത്രം ആണ്.”
അവൻ വല്ലാത്ത ഒരു മുഖഭാവത്തോടെ എന്നെ നോക്കിയപ്പോളും. ഞാൻ അവനെ നോക്കി ചിരിക്കുക ആയിരുന്നു. ഞാൻ ഇങ്ങനെ പറയാൻ കാരണവും, പൂജ തന്നെയാണ്, അവളോട് അഖിൽ പ്രത്യേക അടുപ്പം കാണിക്കുന്നുണ്ട് എന്ന് അവൾ പറഞ്ഞപ്പോ ഞാൻ അവളെ വഴക്കു പറഞ്ഞു. അവൾ പക്ഷെ അതിനു മറുപടി പറഞ്ഞത്, നിനക്കെന്നോടുള്ളത് ശെരിക്കും ഇഷ്ടം ഉള്ളിൽ തട്ടി ഉണ്ടായത് തന്നെയാണോ എന്നറിയാൻ അങ്ങനെ ഒരു വഴി ഉപയോഗിച്ചതല്ലേ എന്നായിരുന്നു.