ഇഡലി കഴിച്ചു കൊണ്ട് ഞാനും പൂജയും സൈക്കിൾ എടുത്തുകൊണ്ട് ഞങ്ങളുടെ സ്‌കൂളിലേക്ക് ചെന്നു. വഴിയിൽ വെച്ച് ഫ്രണ്ട്‌സ് എല്ലാരും സൈക്കിൾ തന്നെ ഒപ്പം ഉണ്ടാകും ഒരു മൂന്ന് കിലോമീറ്റർ അത്രയേ ഉള്ളു.
പൂജ ക്ലാസ്സിലെ പഠിപ്പിയാണ്, എനിക്കത്ര ബുദ്ധിയില്ലത്തത് കൊണ്ട് മണ്ടന്മാരുടെ സെറ്റിലാണ് ഞാൻ എപ്പോഴും. വൈകീട്ട് ക്ലാസ് കഴിഞ്ഞു സൈക്കിൾ ഉരുട്ടി നടന്നു വരുമ്പോ ഞാൻ അവളോട് ചോദിച്ചു.
“നീ ശെരിക്കും കണ്ടതാണോ ഇന്നലെ.”
“എത്ര പ്രാവശ്യം പറയണം കണ്ടു! എന്ന്.”
അവൾ കണ്ട കാര്യം രണ്ടു വര്ഷമായിട്ട് ഞാൻ അവളോട് എങ്ങനെ പറയണം എന്ന് ആലോചിക്കുന്ന ഒരു കാര്യമാണെകിലും ഞാനത് അറിയാത്ത ഭാവത്തിൽ തന്നെയാണ് വീണ്ടുമത് ചോദിച്ചത്, എനിക്ക് വേണ്ടി വീണ്ടുമവളത് പറയുമ്പോളുള്ള അവളുടെ ശ്വാസം എടുക്കന്നതിനൊപ്പം ആ തത്തമ്മ മൂക്കു വല്ലാതെ വിയർക്കുന്നതും അവളുടെ കൈ വിരൽ വിറക്കുന്നതും എല്ലാം കാണാനുമാണ്. അവളുടെ മിഴികളിലുണരും ആ നിര്‍മ്മല സ്വപ്നങ്ങളെ എനിക്ക് മാത്രമാണ് അവളെന്നു വിളിച്ചോതുന്ന നിമിഷം അത് വീണ്ടും വീണ്ടും കാണുമ്പോൾ എനിക്ക് എൻറെയുള്ളിൽ വല്ലാത്ത ആവേശം ജനിപ്പിക്കുന്ന ഒന്നായത് കൊണ്ട് മാത്രമാണ്.
“പപ്പയ്ക്ക് നമ്മളോട് ഇഷ്ടക്കേട് ഉള്ളത് മനസിലാക്കാം, പക്ഷെ ചേച്ചിയ്ക്കും അതിലൊന്നും ഒരു എതിർപ്പും ഇല്ലെന്നു ആലോചിക്കുമ്പോഴാണ്.”