“മതിയോ.”
“ഉം.”
“കഴിഞ്ഞ തവണത്തെ പോലെ കാല് വേദനയുണ്ടോ പൂജ?.”
“ഉഹും.”
അവളുടെ കണ്ണിൽ എന്നെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടിയുള്ള ചിരിയോടപ്പം ഒരു നനുത്ത നീർച്ചുഴി ഞാൻ കണ്ടു.
“ഞാൻ പേടിച്ചു, ഇനി എല്ലാതവണയും അതുപോലെ വരുമോ എന്ന് ആലോചിച്ചു.”
വിരൽകൊണ്ട് അവളെൻറെ നെറ്റിയിൽ നിന്നും താഴേക്ക് മൂക്കിലൂടെ വരച്ചുകൊണ്ട് ചുണ്ടിനെ താഴേക്ക് തട്ടി. ഞാൻ ചിരിച്ചുകൊണ്ട് എൻറെ മേലെയുള്ള പുതപ്പ് മാറ്റി ദിഗംബരനെ പോലെ അറ്റാച്ഡ് ബാത്റൂമിലേക്ക് ഓടി. ബ്രഷ് ചെയ്തു, കുളിച്ചു ഡ്രസ്സ് മാറി താഴേക്ക് ചെന്നു.
ഏതാണ്ട് 8 മണിയായി. സോണിയ ചേച്ചി അടുക്കളയിൽ നിന്നും ഇഡ്ഡലിയും സാമ്പാറും എടുത്തു റെബിൽ വെച്ചു. പൂജ ചായ എടുത്തുകൊണ്ട് എൻറെ നേരെ പത്രം വായിക്കുന്ന CI ജോസിന് കൊടുത്തു.
“ഡീ ചോദിച്ചോ. ഞാൻ പൂജയോട് കണ്ണിറുക്കി.”
വെയിറ്റ് ചെയ്യാൻ വേണ്ടി അവൾ എന്നോട് കണ്ണും കയ്യും കൂട്ടി ആംഗ്യം കാണിച്ചു.
സോണിയ ചേച്ചി ആ സമയം പപ്പനോട് ചോദിച്ചു,
“പപ്പാ ഇവർക്കു 2000 രൂപ വേണമെന്ന്.”
“ഉം .എന്തിനാ ഇപ്പൊ ?”
“അത്. അടുത്ത മാസം രണ്ടാൾക്കും ഇവരുടെ ക്ലാസ്സിൽ നിന്നും കൊടൈക്കനാൽ ടൂർ പോകാൻ ആണത്രേ.”
“അഹ് അലമാരയിലുണ്ട് എടുത്തു കൊടുത്തോ.
പപ്പ എൻറെയോ പൂജയുടെയോ മുഖത്തേക്ക് നോക്കാതെ ചായ കുടിച്ചുകൊണ്ട് പറഞ്ഞു. സോണിയ ചേച്ചി, ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് അലമാരയിൽ നിന്നും കാശെടുത്ത് പൂജക്ക് കൊടുത്തു.