അധികനേരമായില്ല. പൂജ വാട്സാപ്പിൽ മെസ്സേജ് അയച്ചു.
“സോറി.”
“പൊന്നൂ…”
അത്രയും സ്നേഹം നിറഞ്ഞ നിമിഷങ്ങളിൽ മാത്രമേ ഞാൻ പൂജയെ അങ്ങനെ വിളിക്കാറുള്ളു.
“പൊന്നൂ…” എനിക്കിപ്പോ കാണാൻ തോന്നുന്നു.”
അവളെനിക്ക് സെൽഫി അയച്ചു തന്നപ്പോൾ ഞാൻ മൊബിലില് അമർത്തി ചുംബിച്ചു.അടുത്തിരിക്കുന്ന പെൺകുട്ടി മുഖം അമർത്തി ചിരിച്ചപ്പോൾ എനിക്ക് നാണം വന്നു. ഞാൻ ആ കുട്ടിയെ ജസ്റ് പരിചയപെട്ടു സംസാരിച്ചു. ആരാണ് ഫോണിലെന്ന് ആ കുട്ടി ചോദിച്ചപ്പോൾ കാമുകിയാണ് എന്ന് ഞാൻ മറുപടി പറഞ്ഞു.
ബസിറങ്ങി ഞാൻ വീടെത്തിയതും കാളിംഗ് ബെല്ലടിച്ചു. പൂജ ഉറക്കച്ചടവോടെ വാതിൽ തുറന്നപ്പോൾ ഞാൻ അവളെ പൊക്കിയെടുത്തുകൊണ്ട് സ്റ്റെപ് കയറി മുകളിലെത്തി.
“ഉറങ്ങിയോ നീ.”
“ഉഹും ഇടയ്ക്കിടെ എണീക്കും. നീ ബെൽ അടിക്കുന്നപോലെ തോന്നും.”
“ഞാനും എത്തിയോ എന്ന് ഇടയ്ക്കിടെ നോക്കുക ആയിരുന്നു.”
“വിശക്കുന്നുണ്ടോ.”
“ങ്‌ഹും.”
“വാ ദോശ ഒഴിക്കാം.”
“ഓംലെറ്റ് കൂട്ടി കഴിക്കുമോ നീ.”
“മതി.”
കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു
“നീ എന്നെയോർക്കുമ്പോ എന്താ ചെയുക.”
“എന്തിനാ.അറിഞ്ഞിട്ട്!”
“പറ.”
പൂജ അലമാരയിൽ നിന്നും എൻറെ ഷര്ട് എടുത്തിട്ട് പറഞ്ഞു
“ഇതുമിട്ട് ടെഡി ബിയറിനെ കടിച്ചു കൊണ്ട് ബെഡിൽ കിടക്കും.”
“ആണോ. ഞാനെന്താ ചെയ്യുക അറിയാമോ.”