“എന്നാലും.എനിക്ക് നിന്നെ തൊടാനും നിൻറെ നെഞ്ചിൽ ഉറങ്ങാനുമൊന്നും കഴിയാതെ.”
“ഇതൊക്കെ കുറച്ചു നാളേയ്ക്ക് അല്ലെ.”
“പൂജ. നീയെന്തിനാ എൻട്രൻസ് ഇല് ഇത്രേം റാങ്ക് വാങ്ങിയേ.”
“പിന്നെം നീയത് തന്നെ പറഞ്ഞാലോ സെബിൻ.”
“അതോണ്ടല്ലേ. നീയും ഞാനും രണ്ടു വഴിക്കായെ.”
“അതായിരിക്കും സെബിൻ നമ്മുടെ തലവിധി.”
അവളെൻറെ ചുണ്ടിൽ ചുണ്ടു ചേർത്തുകൊണ്ട് ഇറുകെ കെട്ടിപിടിച്ചപ്പോൾ എന്നോടപ്പം അവളും കരഞ്ഞു.
“അതെ. ഇറങ്ങാറായില്ലേ.”
പപ്പാൻറെ വിളി താഴെ നിലയിൽ നിന്നും അശരീരി പോലെൻറെ കാതിൽ പതിച്ചതും ഞാൻ കണ്ണ് തുടച്ചുകൊണ്ട് പൂജയെ ഇറുകെ പുണർന്നു.
“ഞാൻ പോട്ടെ.”
“പോയിട്ട് വരാം ന്ന് പറ .സെബിൻ.”
ഞാൻ പപ്പാൻറെ കൂടെ ബൈക്കിൽ ഇരുന്നുകൊണ്ട് അവളെ തിരിഞ്ഞു നോക്കി. ചേച്ചിയോടപ്പം എന്നെ നോക്കുന്ന അവളുടെ മിഴികളിലെ കണ്ണീരു കണ്ടു കൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു. പപ്പയത് കണ്ടാൽ വഴക്ക് പറയുമെന്ന് പേടിച്ചു നെഞ്ച് പിടയുന്ന വേദനയിലും ചിരിക്കാൻ പഠിച്ചു.
ബസിൽ കയറി ഞാൻ ബാംഗ്ലൂരിലേക്ക് യാത്രയാകുമ്പോ സൈഡ് സീറ്റിലിരുന്നു കൊണ്ടു, കണ്ണുകൾ ഇറുകെയടച്ചു. പൂട്ടിവെച്ച വെള്ളത്തുള്ളികൾ കൺപോളയെ തുറന്നു കൊണ്ട് ഒഴുകുമ്പോ.എത്രയും വേഗം അടുത്തയാഴ്ചയ്ക്ക് വേണ്ടി പ്രാർഥിച്ചു.
അടുത്ത വെള്ളിയാഴ്ച.