“ഉം ക്ഷീണംപോലെ. ഉറക്കം വരുന്നുണ്ട്.”
“അത് സാരമില്ല വാ കഴിക്കാം.”
താഴെയെത്തിയപ്പോൾ പപ്പയും ചേച്ചിയും കഴിക്കാൻ തുടങ്ങിരുന്നു. പൂജ എനിക്ക് വിളമ്പി തന്നു. ഞാനും അവളും കഴിച്ചു കഴിഞ്ഞപ്പോൾ കുറച്ചു നേരം സോണിയ ചേച്ചിയോടപ്പം ഇരുന്നു. ചേച്ചിയുടെ അപ്പുറവും ഇപ്പുറവും ഇരുന്നു കൊണ്ട് ഞങ്ങൾ ടീവി കണ്ടു.
ബോർഡ് എക്‌സാമിന് എത്ര ദിവസമുണ്ട്?
ചോദിച്ചപ്പോൾ പൂജ മറുപടി പറഞ്ഞു. ഒരുമാസം കൂടെയുണ്ട് എന്ന്.
കോഴ്സ് കഴിഞ്ഞാൽ രണ്ടാളെയും ബാംഗ്ലൂരിൽ നിർത്തി പഠിപ്പിക്കാൻ ആണ് പപ്പാൻറെ തീരുമാനം എന്ന് സോണിയ ചേച്ചി പറഞ്ഞു. അങ്ങനെയാണെങ്കിൽ രണ്ടാളും രണ്ടു ഹോസ്റ്റലിൽ ആയിരിക്കുമെന്നു ഓർത്തപ്പോൾ, എൻറെ മനസ് പിടഞ്ഞു.
മുകളിലേക്ക് എത്തിയപ്പോൾ പൂജ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ഞാനത് പ്രതീക്ഷിച്ചില്ല, അവളെയും എടുത്തു ഞാൻ ബെഡിലേക്ക് ഇരുന്നു.
“ഡി. പൊട്ടി എന്തിനാ കരയുന്നെ.”
അവൾക്ക് വാക്കുകൾ കിട്ടാതെ വിങ്ങുന്നത് എനിക്ക് സഹിക്കാനായില്ല, പാവം. ഞാൻ എൻറെ കൈ ഞാൻ അവളുടെ നെഞ്ചിൽ വെച്ചപ്പോ അത് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
പൂജ. നമ്മൾ ഇവിടെ നിന്നാലും ചിലപ്പോ ഡിഗ്രിക്ക് ചേർന്നാൽ ഹോസ്റ്റലിൽ നിക്കേണ്ടി വരില്ല? അതുപോലെ കണ്ടാൽ മതി.
ഞാൻ എൻറെ പേടി മറന്നുകൊണ്ട് അവളെ സമാധാനിപ്പിച്ചു.