പഴനിയാത്രയിലെ രഥോത്സവം !!
ഞങ്ങൾ അവിടെ തൊഴുതിറങ്ങി.
അമ്മുമ്മ പറഞ്ഞു.. നാളെ അമ്പലത്തിൽ എന്തോ വിശേഷമുണ്ട്. അതും കൂടി കഴിഞ്ഞിട്ട് തിരിച്ച് പോകാമെന്ന്, ഞാനും വിചാരിച്ചു.. എന്തായാലും വന്നു, അതും കഴിഞ്ഞിട്ട് പോകാമെന്ന്,
പിറ്റേന്നു രാവിലെ 8 മണിക്ക് ഞാനൊഴികെ എല്ലാരും റെഡിയായി, അമ്മുമ്മ എന്നെ വിളിച്ചു, ഞാൻ പറഞ്ഞു.. എനിക്ക് ഭയങ്കര തലവേദനയാണെന്ന് .
സത്യത്തിൽ എനിക്കു പോകാൻ താല്പര്യമില്ലായിരുന്നു, അത് പറഞ്ഞാൽ അവർ എന്നെ കളിയാക്കുമെന്ന് എനിക്കറിയാമായിരുന്നു,
ഞാൻ അവരോടു പറഞ്ഞു നിങ്ങൾ പോകാൻ.. അങ്ങനെ അവർ പോയി,
15 മിനുട്ട് കൂടി ഞാൻ കിടന്നു, എന്നിട്ട് എഴുന്നേറ്റു പുറത്തേക്ക് നോക്കി.
ഇന്നലെ കണ്ട കിളവൻ അവിടെ നിൽപ്പുണ്ട്.
ഞാൻ വിചാരിച്ചു ഒന്ന് കറങ്ങാൻ പോയാലോന്ന്,
ഞാൻ പെട്ടെന്ന് ഒരു കാക്കക്കുളി കുളിച്ചു ടീഷർട്ടും ഷോർട്സും ഇട്ടു പുറത്തിറങ്ങി , അയാളെ ലക്ഷ്യമാക്കി നടന്നു,
അയാളപ്പോൾ ബീഡി വലിച്ചോണ്ടിരിക്കുകയായിരുന്നു,
ഞാൻ അയാളോട് ചോദിച്ചു.
ഇവിടെ കാണാൻ പറ്റിയ സ്ഥലം വല്ലതുമുണ്ടോ ?
(കിളവൻ തമിഴിലാണ് മറുപടി പറഞ്ഞതെങ്കിലും ഞാനത് മലയാളത്തിൽ എഴുതുകയാണ് )
ഉണ്ട് മോളെ.. ഒരുപാടുണ്ട്, എന്താ കറങ്ങാൻ പോകാനാണോ ?
അതെ !!
കൂടെ വന്നവർ എവിടെ ?
അവർ അമ്പലത്തിൽ പോയി .
അയ്യോ, അമ്പലത്തിലിന്ന് വിശേഷ ദിവസമാണ്, അവർ വരാൻ രാത്രിയാകും , അത്രക്കും തിരക്കാണിന്ന്