ഒത്തുകിട്ടിയ മൊഞ്ചത്തി
അത് ബാങ്കിൽ നിന്നോ മറ്റോ ആയിരുന്നു. കാൾ വെച്ച് കഴിഞ്ഞു രജിത ഫോൺ പരിശോധിച്ചു.. അവളെ ഞെട്ടിച്ച കുറെ കാര്യങ്ങൾ ഫോണിൽ കാണാൻ സാധിച്ചു എന്ന്തന്നെ പറയാം..!! കുറെ നാൾ മുൻപ് ബാങ്കിൽ വെച്ച് പ്രശ്നമുണ്ടായ പ്രിയയുമായി ഇപ്പഴും ബന്ധമുണ്ട്.. വാട്സാപ്പിലെ മെസ്സേജുകൾ അതുപോലെയായിരുന്നു. !!
സനൽ അണ്ണൻ ലീവെടുത്ത് വന്ന കാര്യം തന്നെ അവളുമായുള്ള ബന്ധം പുതുക്കാനായിരുന്നു. അന്നേരം തന്നെ രജിത എന്നെ വിളിച്ചു കാര്യം പറഞ്ഞു. ഞാനപ്പോൾ വീട്ടിൽ ഉണ്ടായിരുന്നു… ഞാൻ നേരെ അവിടെപ്പോയി.. അവൾ അതെല്ലാം എന്നെ കാണിച്ചുതന്നു.
ഇവിടെ വന്ന അണ്ണൻ രണ്ട് ദിവസം തിരുവനന്തപുരത്ത് ബാങ്കിന്റെ എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് പോയിരുന്നു. അത് പ്രിയയുമായി കിടക്ക പങ്കിടാൻ ആയിരുന്നു.
പ്രശ്നം കൂടുതൽ വഷളാവാതിരിക്കാൻ.. ഞാൻ രജിതയോട് ഇതൊന്നും ഇപ്പം അണ്ണൻ അറിയരുതെന്ന് പറഞ്ഞ് അവളെക്കൊണ്ട് സത്യം ചെയ്യിച്ചു. മാത്രമല്ല ഇന്ന് വൈകിട്ട് അണ്ണൻ പോകും.. അതുകൊണ്ട് ഒരു പ്രശ്നം ഉണ്ടാക്കേണ്ടെന്ന് അവളും മനസുകൊണ്ട് തീരുമാനിച്ചു.. അത് കൊണ്ടാവണം അവളുടെ മുഖത്ത് വല്യ ദേഷ്യമോ വെറുപ്പോ ഒന്നും തന്നെ എനിക്ക് കാണാൻ സാധിച്ചില്ല.
ഞാൻ അവിടെ നിന്ന് ഇറങ്ങും മുൻപ് തന്നെ സനൽ അണ്ണനും മോനും എത്തിയിരുന്നു. ബൈക്ക് ഹോൺ അടിക്കുന്ന സൗണ്ട് കേട്ടപ്പോൾത്തന്നെ ഞങ്ങൾ ഫോൺ തിരികെ കൊണ്ട് വെച്ച്, ബാങ്കിൽനിന്ന് വിളിച്ച കാര്യങ്ങളും എല്ലാം പറഞ്ഞു.