ഒത്തുകിട്ടിയ മൊഞ്ചത്തി
ആ ഇടയ്ക്ക് റജീലയുടെ കടയുടെ മുകളിലും പിറകിലുമായി അവർ പുതിയ കട പണിയാൻ തുടങ്ങി.. പഴയ കട വിപുലീകരിക്കാനുള്ള പരിപാടിയായിരുന്നു.
കട ഓപ്പണായാൽ മൂന്ന് നാല് പെണ്ണുങ്ങൾക്ക് ജോലിക്കവസരമായിരുന്നു.
കടയുടെ പണിയുടെ ഓളിന്നോൾ ഞാനായിരുന്നു..
ആ ഇടയ്ക്ക് എന്റെ ഫോണിലോട്ടു ഒരു വാട്സാപ്പ് മെസ്സേജ് വന്നു. അത് ആരാണെന്ന് എനിക്ക് മനസിലായില്ല!!
ഹായ് മനസിലായോ എന്നെ?
സുഖമാണോ?
എന്നൊക്കെ രണ്ടു മൂന്ന് വാക്കുകൾ..
ഞാൻ റിപ്ലൈ ചെയ്തു..
എനിക്ക് സുഖമാണ്! പക്ഷെ എനിക്കാളെ മനസിലായില്ല. എന്നൊക്കെ പറഞ്ഞു.
തിരിച്ചു വീണ്ടും ഇങ്ങോട്ട്..
കൂടുതൽ വളച്ചു കെട്ടി ബോറാക്കുന്നില്ല. ‘
ഒന്നര മാസം മുൻപ് ഒരു ഓട്ടോ തട്ടി വീണപ്പോൾ
ഇയാളായിരുന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയത്..
ഹാ… മനസിലായി.. ഇപ്പോൾ
എങ്ങനുണ്ട്.. ഇപ്പം എല്ലാം മാറിയോ ? സുഖമാണോ ?
ഹോ.. മറന്നു.. തന്റെ പേര് എന്താണെന്നെനിക്കറിയില്ല… എന്റെ പേര് അറിയാമോ?
അതൊക്കെ മാറി. എനിക്ക് സുഖമാണ്..പിന്നെ തന്റെ നെയിം അറിയാം.. അഭി എന്നല്ലേ!
അന്ന് നമ്പറും പേരും ഇവിടെ കൊടുത്തിട്ടല്ലേ പോയത്..
എന്റെ പേര് റാണിയെന്നാ..
ഉം..നൈസ് നെയിം.. അപ്പോൾ ഞാൻ റാണി എന്ന് വിളിക്കണോ റാണി ചേച്ചി എന്ന് വിളിക്കണോ?
ചേച്ചി എന്നൊന്നും വേണ്ട..
റാണി മതി.. ചേച്ചി എന്നത് ഒരുപാടു അകലമാ!!